×
login
ശബരിമല മറക്കരുത്; എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരിന്റെ തനിപകര്‍പ്പ്; പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതണമെന്ന് ശോഭാ സുരേന്ദ്രന്‍

ഈ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ജനാധിപത്യം നല്‍കുന്ന അവസരമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. ആ ചരിത്ര ദൗത്യം ഏറ്റെടുത്ത് കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാന്‍ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നമ്മുടെ സംവിധാനം നല്‍കുന്ന മഹനീയ മുഹൂര്‍ത്തമാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.  വിശ്വാസ വിരുദ്ധതയും  അഴിമതിയും  കള്ളക്കടത്തും  സ്വജനപക്ഷപാതവും ക്രമസമാധാനപാലനത്തിലെ ഗുരുതര വീഴ്ചകളും ചര്‍ച്ചയാകേണ്ട തെരഞ്ഞെടുപ്പ് കാലമാണിത്. ഈ ദുര്‍ഭരണം പക്ഷേ, കോണ്‍ഗ്രസിന്റെ ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന പകര്‍പ്പ്  മാത്രമാണ്. ഇവിടെയാണ് ബി ജെ പി എന്ന രാഷ്ട്രീയ സ്വത്വത്തിന്റെ  പ്രസക്തി.  

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍  ഇന്നേവരെ കൈവരിച്ചിട്ടില്ല  നേട്ടങ്ങളുടെ നെറുകയിലാണ് രാജ്യം ഇന്നുള്ളത്. ദേശീയപാതാ വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, പിഎം കിസാന്‍ വഴിയുള്ള കര്‍ഷകര്‍ക്കുള്ള കൈത്താങ്ങ്, കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായത്, ജന്‍ധന്‍ പദ്ധതി വഴി ബാങ്കിംഗ് മേഖലയെ  ഇന്ത്യയിലെ അവസാനത്തെ ഗ്രാമങ്ങളിലേക്കും എത്തിച്ചത്, ടാപ്പ് വെള്ളം ഏഴുകോടി ഗ്രാമീണ ജീവിതങ്ങളിലേക്ക് പകര്‍ന്ന ജല്‍ ജീവന്‍ മിഷന്റെ വിജയം, സമ്പൂര്‍ണ്ണ വൈദ്യുതീകരണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേമപ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.  

ഈ വികസന പദ്ധതികളുടെ നേട്ടങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നു. ദിവസേന 13 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണം നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉള്ളപ്പോള്‍, കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രമാണ് ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിച്ചത്. ജനങ്ങള്‍ക്ക് ലഭിക്കുന്ന ക്ഷേമപെന്‍ഷന്റെ ഒരു  വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ സംഭാവനയാണ് എന്നതൊക്കെ മറച്ചു പിടിച്ച് കേന്ദ്ര പദ്ധതികള്‍ ഹൈജാക്ക് ചെയ്യുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്. പ്രധാനമന്ത്രി ആവാസ് യോജന കേരളത്തില്‍ ലൈഫ് മിഷന്‍ എന്ന പേരില്‍ നടപ്പിലാക്കിയപ്പോള്‍ 40 ശതമാനം കമ്മീഷന്‍ വരെയാണ് അഴിമതിയായി പുറത്തുവന്നത്.

ശബരിമല വിഷയത്തില്‍ ഇരുട്ടിന്റെ മറവില്‍ പോലീസ് വേഷത്തിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഈ നിലപാടില്‍ നിന്ന് അവര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം അതിന്റെ വക്രീകരിച്ച രൂപത്തില്‍ നടപ്പിലാക്കി ക്രൈസ്തവ ന്യൂനപക്ഷ പ്രീണനത്തിനും ഈ സര്‍ക്കാര്‍ മുതിര്‍ന്നു. സിഎഎ പ്രതിഷേധങ്ങളുടെ മറവില്‍ തീവ്ര സംഘടനകളുമായി സര്‍ക്കാര്‍ കൈകോര്‍ത്തു.  

ഇതിനെല്ലാം പുറമേ, കേരളത്തിലെ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കി പിന്‍വാതില്‍ നിയമനവും അനധികൃത ആശ്രിത നിയമനങ്ങളും സര്‍ക്കാര്‍ തകൃതിയായി നടത്തി. സ്വപ്ന സുരേഷിനെ പോലുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമനം നല്‍കി. സമരത്തില്‍ ഏര്‍പ്പെട്ട യുവാക്കളെ പോലീസിനെ ഉപയോഗിച്ചായിരുന്നു സര്‍ക്കാര്‍ നേരിട്ടത്. ഈ പോലീസ് ആകട്ടെ,  കൊറോണക്കാലത്ത് ആംബുലന്‍സില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ നിഷ്‌ക്രിയത്വം പുലര്‍ത്തി. ഇതേ പോലീസ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വ്യാജമായി എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചു.  

ഈ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ജനാധിപത്യം നല്‍കുന്ന അവസരമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. ആ ചരിത്ര ദൗത്യം ഏറ്റെടുത്ത്  കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  

  comment

  LATEST NEWS


  ഇന്ന് കൊറോണ വാക്‌സിന്‍ നല്‍കിയത് 25ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി;ഇന്ത്യയില്‍ നമ്പര്‍ വണ്‍


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.