×
login
'എല്ലാ സ്ത്രീകള്‍ക്കുമായുള്ള പോരാട്ടമാണിത്'; നുണകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ദേശീയ വനിത‍ാ കമ്മീഷന് പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

കോട്ടയം പാലാ സ്വദേശി അജിത് കുമാര്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കോട്ടയം പാലാ സ്വദേശി അജിത് കുമാര്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതിനിടെ വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കോട്ടയം പാലാ സ്വദേശി അജിത് കുമാര്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ഇരുവരും ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി വ്യക്തമായ വിവരമുണ്ട്. അതിന്റെ തെളിവുകള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കും. നീചമായ വിധത്തില്‍ വ്യക്തിഹത്യ ചെയ്യുകയും സ്ത്രീ എന്ന നിലയിലുള്ള ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്തതായി വനിതാ കമ്മീഷനെ അറിയിച്ചു. പൊതുപ്രവര്‍ത്തകരും അല്ലാത്തവരുമായ, ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഇടപെടലും പോരാട്ടവുമാണിത്.

  comment

  LATEST NEWS


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാബായി ചാനുവിനെ അനുമോദിച്ച് പ്രധാനമന്ത്രി: 'ഇതിനേക്കാള്‍ സന്തോഷകരമായ തുടക്കം ആഗ്രഹിക്കാനാവില്ല'


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്


  വിജയം ഓരോ ഭാരതീയനേയും പ്രചോദിപ്പിക്കുന്നത്; മീരാഭായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


  അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമിത് ഷാ ഷില്ലോംഗില്‍; അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരെ കാണും


  തെരുവുനായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം; പ്രതിക്കൂട്ടിലായി തൃക്കാക്കര നഗരസഭ, കൂടുതല്‍ തെളിവുകളുമായി അന്വേഷണ സംഘം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.