×
login
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‍തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

കോഴിക്കോട്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.  

ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പൊലീസില്‍ നിന്ന് പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്. കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും  കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


 

 

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.