login
അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാല്‍ വകവെച്ച് തരില്ല; തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍

അഴിമതി നടത്തിയ ശേഷം സമരം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഇടതുസര്‍ക്കാര്‍.

ആലപ്പുഴ: അഴിമതിക്കെതിരെ നടപടിയെടുത്താല്‍ തെരുവില്‍ നേരിടേണ്ടി വരുമെന്ന തോമസ് ഐസക്കിന്റെ വകവെച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിയമങ്ങള്‍ പാലിക്കാതെ വിദേശത്ത് നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയില്‍ സംസാരിച്ചാല്‍ അത് നേരിടാന്‍ യുവമോര്‍ച്ച മാത്രം മതി. തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും. അഴിമതി നടത്തിയ ശേഷം സമരം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഇടതുസര്‍ക്കാര്‍. മസാല ബോണ്ട് ഇറക്കുമ്പോള്‍ ആര്‍ബിഐയുടെ അനുമതി ഉണ്ടോ? ആരായിരുന്നു നിങ്ങളുടെ വിദേശത്തെ ഇടനിലക്കാര്‍? പിണറായി വിജയന്റെ അഴിമതി നേരിടാന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കിയത് പരിഹാസ്യമാണ്. അഴിമതി ഇല്ലാത്ത വികസനമുള്ള പ്രീണനമില്ലാത്ത ഒരു കേരളം ഉണ്ടാക്കാനാണ് വിജയയാത്ര. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ അഴിമതി രഹിത ഭരണം നമ്മുടെ മുമ്പിലുണ്ട്.

കേരളത്തില്‍ ഇടത്-വലത് മുന്നണികളുടെ ഭരണത്തിന് അന്ത്യം കുറിക്കും. ലോകം മുഴുവന്‍ തകര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും തകരും. വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം നടപ്പിലാകില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും മനസിലായി. ഇനി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.