login
സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ പിണറായി നിലപാട് വ്യക്തമാക്കണം; സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് വ്യക്തമായെന്നും കെ.സുരേന്ദ്രന്‍

വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ലന്നും സുരേന്ദ്രന്‍ പറഞ്ഞു.

കാസര്‍ഗോഡ്: ശബരിമലയില്‍ പെണ്‍പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സിപിഐ നേതാവ്  സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് യുവതികളെ സന്നിധാനത്ത് കയറ്റിയതെന്ന് ദിവാകരന്‍ പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് വിശ്വാസികളോട് മാപ്പ് പറയാന്‍ സിപിഎമ്മും സിപിഐയും തയ്യാറാവണം. സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. മനീതിസംഘം ഉള്‍പ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സര്‍ക്കാരാണെന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്ന് കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല സമരകാലത്ത് ഉമ്മന്‍ചാണ്ടി കുറ്റകരമായ മൗനമാണ് അവലംബിച്ചത്. വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ലന്നും സുരേന്ദ്രന്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനിയെ കടല്‍ കൊള്ളക്ക് അനുവദിക്കില്ല: കെ.സുരേന്ദ്രന്‍  

ഒരു അമേരിക്കന്‍ കമ്പനിയെയും കടല്‍ കൊള്ള നടത്തി  ആഴക്കടല്‍ മത്സാ സമ്പത്ത് കടത്തികൊണ്ടു പോകാന്‍ അനുവദിക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  മത്സ്യബന്ധനത്തെ പറ്റിയുള്ള ആരോപണത്തില്‍ നിന്നും രമേശ് ചെന്നിത്തല പിന്‍മാറിയത് ആരെ രക്ഷിക്കാനാണെന്ന് സുരേന്ദ്രന്‍ വിജയയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടേണ്ടത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് കരാര്‍ ഒപ്പിട്ടത്. ?ഗുരുതരമായ ഈ സംഭവത്തില്‍ ആരെയെങ്കിലും ബലിയാടാക്കി ഒളിച്ചോടരുത്. മന്ത്രിമാരുടെയും സ്പീക്കറുടേയും വിദേശയാത്രകള്‍ എല്ലാം ദുരൂഹമാണ്. 21 തവണ സ്പീക്കര്‍ ദുബായില്‍ പോയി. എന്തിനാണ് പോയതെന്ന് അന്വേഷിക്കണം. ആഴക്കടല്‍ മത്സ്യബന്ധനത്തിലടക്കം എല്ലാ കരാറുകളും വിദേശത്താണ് ഒപ്പിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അനധികൃതമായ സ്വത്തുവകകളെ പറ്റി അന്വേഷിക്കണം. ഇവിടെ അഴിമതി സംസ്‌ക്കാരം ശക്തമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യഥാര്‍ത്ഥ സ്വത്ത് വിവരം എല്ലാ മന്ത്രിമാരും വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്തില്‍ സ്പീക്കറും മന്ത്രിമാരും ആരോപണവിധേയരാണ്. പ്രോട്ടോകോള്‍ ഓഫീസര്‍ വിദേശത്തുള്ള കുറ്റവാളികള്‍ക്ക് പോലും ഗ്രീന്‍ ചാനല്‍ സംവിധാനം ഒരുക്കി കൊടുത്തു. മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് ശ്രീധരപൊതുവാള്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ വിജയയാത്രയ്ക്കിടെ പാര്‍ട്ടിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു

 

 

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.