login
ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും; പിണറായി വിജയന് മറുപടിയുമായി കെ. സുരേന്ദ്രന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല

കോന്നി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അര്‍ഹതയാണുള്ളത്. ബംഗാളിലും തൃപുരയിലും ആ പരിപ്പ് ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി ആണ് അധികാരത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലും ആ പരിപ്പ് ചെലവാകുമെന്നും ഇവിടേയും ബിജെപി അധികാരത്തില്‍ വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി അന്തസ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കാരല്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് കേരളമാണ്, ഞങ്ങള്‍ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തില്‍ ഉപയോഗിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഴിമതി പ്രതിച്ഛായ ഇല്ലാത്ത നേതാവാണ് ശ്രീധരന്‍. ഇ. ശ്രീധരനെ പോലുള്ളവര്‍ മുന്നില്‍ നിന്ന് നയിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. ബിജെപിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഇടതു വലതു മുന്നണികള്‍ക്ക് വെപ്രാളമാണെന്നും സുരേന്ദ്രന്‍.  

 

 

 

 

 

  comment

  LATEST NEWS


  സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവിൽ മന്ത്രിയുടെ ഇടപെടൽ, പ്രസ്താവന തിരുത്തി കളക്ടർ


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.