login
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍

അമിത് ഷാ വര്‍ഗീയതുടെ ആള്‍രൂപമെന്നാണ് പിണറായി പറയുന്നത്. എന്നാല്‍, കേരളത്തില്‍ മലപ്പുറത്തെ പൊന്നാനിയില്‍ പോലും ഒരു ഹിന്ദു നാമധാരിയെ മത്സരിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ള പാര്‍ട്ടിയുടെ നേതാവാണ് പിണറായി.

തിരുവനന്തപുരം: അമിത് ഷായ്‌ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് പോലും വ്യാജമെന്ന് തിരിച്ചറിഞ്ഞ വ്യാജഏറ്റുമുട്ടല്‍ ആരോപണങ്ങളാണ് പിണറായി ഇപ്പോള്‍ ആരോപിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതോടെ വിചാരണ പോലും ഇല്ലാതെയാണ് അമിത് ഷായ്‌ക്കെതിരായ കേസ് കോടതി തള്ളിയത്. കൊലക്കേസില്‍ പ്രതിയായ പിണറായി ആണ് അമിത് ഷായ്‌ക്കെതിരായ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.  

അമിത് ഷാ വര്‍ഗീയതുടെ ആള്‍രൂപമെന്നാണ് പിണറായി പറയുന്നത്. എന്നാല്‍, കേരളത്തില്‍ മലപ്പുറത്തെ പൊന്നാനിയില്‍ പോലും ഒരു ഹിന്ദു നാമധാരിയെ മത്സരിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ള പാര്‍ട്ടിയുടെ നേതാവാണ് പിണറായി. മലബാറില്‍ സിപിഎം എന്നത് എസ്ഡിപിഐ ആയി പരിണമിച്ചിരിക്കുന്നു. അമിത് ഷാ മുസ്ലിങ്ങളോട് എന്താണ് ചെയ്തതെന്ന് പിണറായി വ്യക്തമാക്കണം. മകളെ കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണോ പറയുന്നത്. അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചതും മുഖ്യമന്ത്രിയും പരിവാരങ്ങളുമാണെന്നും സുരേന്ദ്രന്‍.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തില്‍ നടന്ന ദുരൂഹമരണങ്ങളിലെ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരായ എസ്.വി. പ്രദീപിന്റെയും കെ.എം. ബഷീറിന്റെയും ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എവിടെയുമെത്തിയില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ആര്‍ക്കും ഒന്നും ചോദിക്കാനാകില്ല. ആകാശവാണി പോലെ വണ്‍വേ ട്രാഫിക്കായി അദ്ദേഹം നടത്തുന്ന ആശയവിനിമയ രീതി ജനാധിപത്യത്തിന് ചേരാത്തതാണ്. കേന്ദ്ര ആഭ്യന്ത്രമന്ത്രി ചോദിച്ച ചോദ്യത്തിന് മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണുള്ളത്. കളത്തിലില്ലാത്തതിന്റെ വേവലാതി മൂലമാണ് കോണ്‍ഗ്രസ് അമിത് ഷായ്ക്കെതിരെ തിരിയുന്നത്.

അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള നേതാവ് സി.കെ. ജാനു എന്‍ഡിഎയില്‍ മടങ്ങി വന്നത് തികച്ചു അഭിമാനാര്‍ഹമാണ്. സ്ത്രീകള്‍ അടക്കം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടായിരിക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുക. 11ന് തൃശ്ശൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേരുന്നുണ്ട്. അതിനുശേഷമായിരിക്കും കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുക. സുരേഷ് ഗോപി, ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍, വി, മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാവരും മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.