×
login
കോണ്‍ഗ്രസ് സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി; കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ നീചമായ പ്രചരണം; സിനിമ തിയറ്ററിലെത്തി കാണണമെന്ന് കെ സുരേന്ദ്രന്‍

കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ തിയേറ്റര്‍ ലഭിക്കുന്നില്ല. തിയേറ്റര്‍ ഉടമകളെ ചിലര്‍ ഭീഷണിപ്പെടുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സര്‍ക്കാര്‍ കാശ്മീര്‍ ഫയലിന് വിനോദനികുതി ഇളവ് നല്‍കണം. ദേശാഭിമാനബോധമുള്ള യുവാക്കള്‍ ഈ സിനിമ കാണാന്‍ തിയ്യേറ്ററിലെത്തണമെന്നും കോഴിക്കോട് സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന  കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാന്നെന്ന സംശയം ഉണ്ട്. രാജ്യവിരുദ്ധ ഭീകരവാദികള്‍ക്ക് വേണ്ടി കാശ്മീരില്‍ വേട്ടയാടലിന് ഇരയായ പണ്ഡിറ്റുകളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.  

കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ തിയേറ്റര്‍ ലഭിക്കുന്നില്ല. തിയേറ്റര്‍ ഉടമകളെ ചിലര്‍ ഭീഷണിപ്പെടുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സര്‍ക്കാര്‍ കാശ്മീര്‍ ഫയലിന് വിനോദനികുതി ഇളവ് നല്‍കണം. ദേശാഭിമാനബോധമുള്ള യുവാക്കള്‍ ഈ സിനിമ കാണാന്‍ തിയ്യേറ്ററിലെത്തണമെന്നും കോഴിക്കോട് സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.


രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി ഇല്ലാതായി കഴിഞ്ഞു. അവര്‍ക്ക് നേതൃത്വം ഇല്ലായെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ ധര്‍മ്മം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിണറായി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. മണിപ്പൂരിലെയും ഗോവയിലെയും ബിജെപിയുടെ വിജയം കേരളത്തിലും സ്വാധീനം ചെലുത്തും.

സംസ്ഥാനം മാഫിയ ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു. മാര്‍ച്ച് 21 ന് ഇതിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.  വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇനിയങ്ങോട്ടുള്ള 'ബിജെപിയുടെ പ്രവര്‍ത്തനം. ജനകീയ വിഷയങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടപെടുമെന്നും  കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ പി.രഘുനാഥ്, വിവി രാജന്‍, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ.ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗം കെപി ശ്രീശന്‍, സഹപ്രഭാരി കെ.നാരായണന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍പി രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.