×
login
മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന് സ്മാരകം പണിയണം; പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള കലാകാരന്‍മാരും സാംസ്‌കാരിക നായകരും പിന്തുണയ്ക്കണമെന്ന് ബിജെപി

ഏറെക്കാലമായി ഭാഷാപിതാവിന് ജന്മനാട്ടില്‍ സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ മുസ്ലീം ലീഗ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റി അടക്കം ആ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് മുന്നില്‍ മൗനം പാലിച്ചിരുന്നു

തിരുവനന്തപുരം: ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍.  

ലക്ഷ്വദ്വീപ് നിവാസികളെ തനിയെ ജീവിക്കാന്‍ അനുവദിക്കണമെന്നും അവരുടെ പൈതൃകങ്ങളില്‍ കൈകടത്തരുതെന്നും ആവശ്യപ്പെട്ട്‌കൊണ്ട് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജും ചില സാംസ്‌കാരിക നായകരും മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മസ്ഥലത്ത് സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്നും അദേഹം പറഞ്ഞു.  

ഏറെക്കാലമായി ഭാഷാപിതാവിന് ജന്മനാട്ടില്‍ സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ മുസ്ലീം ലീഗ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റി അടക്കം ആ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് മുന്നില്‍ മൗനം പാലിച്ചിരുന്നു. ഇന്നിപ്പോള്‍ ലക്ഷ്വദ്വീപിന്റെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്തണമെന്നൊക്കെ  വ്യാജപ്രചാരണവുമായി രംഗത്ത് വരുന്ന കലാകാരന്മാരും സാംസ്‌കാരിക നായകരും മനസാക്ഷിയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നെങ്കില്‍  ആദ്യം സാംസ്‌കാരിക കേരളത്തിലെ ഭാഷാപിതാവിന് ജന്മനാട്ടില്‍ ഒരു സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണക്കുകയാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.  

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.