×
login
കമ്മ്യൂണിസ്റ്റ് കോട്ടകള്‍ തകര്‍ത്ത ബിപ്ലബ് കുമാര്‍ ദേവ് കേരളത്തിലേക്ക്; എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി തുടക്കമിടും

മലയിന്‍കീഴ് ബാങ്ക് ആഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ത്രിപുര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:  ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ത്രിപുര മുഖ്യമന്ത്രി കേരളത്തിലെത്തും. കമ്മ്യൂണിസ്റ്റ് കോട്ടകള്‍ തകര്‍ത്ത് അധികാരത്തിലെത്തിയ ബിപ്ലബ് കുമാര്‍ ദേവ് നാളെ രാവിലെ തിരുവനന്തപുരത്താണ് എത്തുന്നത്.  

മലയിന്‍കീഴ് ബാങ്ക് ആഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന  എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍  ത്രിപുര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു അദ്ധ്യക്ഷത വഹിക്കും. മലയിന്‍കീഴ് ജങ്ഷനില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തക്കരുടെ അകമ്പടിയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ത്രിപുര മുഖ്യമന്ത്രിയെ സ്വീകരിച്ച് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ആനയിക്കും.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍,  ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും.

 

  comment

  LATEST NEWS


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.