×
login
ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

നെയ്യാറ്റിന്‍കര മണ്ഡലം വികസനത്തിന്റെ മാറ്റം ആഗ്രഹിക്കുന്നതായും, ഇത്തവണ മണ്ഡലത്തിലെ ജനങ്ങള്‍ എന്‍ ഡി എ ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര: നിയമസഭാ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ വരണാധികാരി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ജോയ് എസിന്റെ  മുന്‍പാകെ  പത്രിക സമര്‍പ്പിച്ചു

നെയ്യാറ്റിന്‍കര മണ്ഡലം വികസനത്തിന്റെ മാറ്റം  ആഗ്രഹിക്കുന്നതായും, ഇത്തവണ മണ്ഡലത്തിലെ ജനങ്ങള്‍ എന്‍ ഡി എ ക്കൊപ്പമാണെന്നും രാജശേഖരന്‍ നായര്‍ പറഞ്ഞു.

രാവിലെ കുടുംബക്ഷേത്രത്തിലെത്തി തൊഴുത ശേഷം  ചെങ്കല്‍ ക്ഷേത്രത്തിലെത്തി  മഠാധിപതി  സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ  കണ്ട് അനുഗ്രഹം വാങ്ങി. മഠാധിപതി  അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും കെട്ടിവയ്ക്കാനുള്ള തുകയില്‍ ഒരു വിഹിതം നല്‍കുകയും ചെയ്തു. ശേഷം  സ്ഥാനാര്‍ഥി തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെത്തി തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌കൂളിലെ  അധ്യാപകരുടെയും രക്ഷകര്‍ത്താക്കളും ചേര്‍ന്ന്  കെട്ടിവയ്ക്കാനുള്ള  തുക നല്‍കി.  

ശേഷം  മണ്ഡലത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളുടെ  അനുഗ്രഹം തേടിയ അദ്ദേഹം മണ്ഡലത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകരോടും  വോട്ടര്‍മാരോടുമൊപ്പം  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

നെയ്യാറ്റിന്‍കരയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ തന്റെ ജീവിതാനുഭവങ്ങള്‍ ആണെന്നും, അവര്‍ക്കൊക്കെയും  വേണ്ടിയാണ് താന്‍ മത്സര രംഗത്തേക്ക് വന്നതെന്നും രാജശേഖരന്‍ നായര്‍  കൂട്ടിച്ചേര്‍ത്തു...മണ്ഡലത്തിലെ ഓരോ വോട്ടറിനെയും നേരില്‍ കണ്ട് വോട്ട് ചോദിക്കുകയാണ് ലക്ഷ്യമെന്നും, ഓരോ സ്ഥലങ്ങളിലും ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും, നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജീവ പ്രചാരണ വിഷയമാക്കുമെന്നും രാജശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു.  

ബിജെപി സംസ്ഥാന സമിതിയംഗം അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി ആര്‍ രാജേഷ്, യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ചിത് ചന്ദ്രന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു

 

  comment

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.