×
login
അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ച് 'ഉദയ സമുദ്ര'‍ രാജശേഖരന്‍ നായര്‍: ഇന്ന് നാട്ടില്‍ മോദിയുടെ മുഖമാകാന്‍ ഒരുങ്ങി 'ചെങ്കല്‍' ‍രാജശേഖരന്‍

ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്

നരേന്ദ്ര മോദിയുടെ സഹായഹസ്തം തങ്ങളുടെ സംരംഭത്തിന് ആഗ്രഹിക്കാത്തവര്‍ ചുരുക്കം. മൈക്രോ സോഫ്റ്റും ആമസോണും പോലുള്ള ആഗോള വമ്പന്മാര്‍ മോദിയുടെ വാഗ്ദാനം സ്വീകരിച്ച് ഭാരതത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതായിരുന്നു അവസ്ഥ. മോദിയുടെ ഒരു ഫോണ്‍ വിളിയെത്തുടര്‍ന്ന് ടാറ്റാ തങ്ങളുടെ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി. 

ഗുജറാത്തില്‍ വ്യവസായം തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച മലയാളിയുണ്ട്. ഉദയസമുദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍ നായര്‍.

2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമയം. കേരളത്തിലും പ്രചാരണത്തിനെത്തി മോദി.  താമസിച്ചത് ഉദയ സമുദ്രയില്‍.  മോദിയുമായുള്ള അന്നത്തെ  കൂടിക്കാഴ്ച രാജശേഖരന്‍ നായര്‍ മറക്കില്ല. ബിസിനസിന്റെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം, 'ഗുജറാത്തിലും ധാരാളം തീരങ്ങളുണ്ട്, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ട് തുടങ്ങാന്‍ അവിടേക്ക് ക്ഷണിക്കുന്നു, എല്ലാവിധ സഹായവും നല്‍കാം' എന്ന് മോദി പറഞ്ഞു.. ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലവും സൗജന്യ വൈദ്യുതിയുമൊക്കെ ഓഫര്‍ ചെയ്തു. 

 'ഗുജറാത്തില്‍ നിക്ഷേപമിറക്കാന്‍ പണമുള്ളവര്‍ ധാരാളമുണ്ട്. കേരളത്തിന്റെ അവസ്ഥ അതല്ല. ജന്മനാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ബിസിനസ് മാറ്റിയത്. അതിനാല്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹം.' എന്ന  മറുപടി മോദിക്ക് ഇഷ്ടപ്പെട്ടു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച രാജശേഖരന്‍ എന്ന ബിസിനസ്സ് കാരനിലേക്ക്പ്രവഹിപ്പിച്ചത് വല്ലാത്തൊരു ഊര്‍ജ്ജം .

'എന്റെ നാട്ടില്‍ കുടുംബങ്ങളിലൊക്കെ ഒരു ദുഃഖം നിലനില്‍ക്കുന്നുണ്ട്. പലരുടെയും മക്കള്‍ പുറത്താണ്, അമ്മയും അച്ഛനും വീട്ടില്‍ തനിച്ച്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോകേണ്ടിവരുന്നു. എല്ലാ സാഹചര്യവും ഉള്ള വീടുകളിലും ഈ ദുഃഖം കാണാനാകും. അതാണു ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പ്രധാന കാരണം. കുറച്ചു പേരെങ്കിലും വീടുകളില്‍ നില്‍ക്കട്ടെ ഉറ്റവര്‍ക്കൊപ്പം.' ഇതും കൂടി കേട്ടപ്പോള്‍ മോദി പറഞ്ഞു 'രാജശേഖരന്‍ ഇവിടെത്തന്നെ നില്‍ക്കു. എന്തു സഹായത്തിനും വിളിക്കൂ..

പിന്നീടാണ് രാജശേഖരന്‍ നായര്‍ ശംഖുമുഖത്ത് ഉദയ് സ്യൂട്ട്സ് ആരംഭിക്കുന്നത്. നരേന്ദ്രമോദിയുടെ രണ്ടാം ഊഴത്തിലേക്കുള്ള പ്രചാരണത്തിനെത്തിയപ്പോള്‍ ശംഖുമുഖത്തെ സമ്മേളനം കഴിഞ്ഞ് വിശ്രമിക്കാന്‍ ഉദയ് സ്യൂട്ട്സിലായിരുന്നു സൗകര്യം ക്രമീകരിച്ചിരുന്നത്. 

'അങ്ങ് എന്നെ ഓര്‍ക്കുന്നോ?' എന്ന് ചോദ്യത്തിന്'രാജശേഖരന്‍, താങ്കളെ മറക്കാനോ...' എന്നായിരുന്നു  മോദിയുടെ മറുപടി. 'താങ്കള്‍ ഞാന്‍ ക്ഷണിച്ചതു പ്രകാരം ഗുജറാത്തിലേക്കു വന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് ശംഖുമുഖത്ത് ഇത്രയും അടുത്ത് വിശ്രമിക്കാന്‍ സ്ഥലമൊരുങ്ങുമായിരുന്നില്ല എന്നല്ലേ എന്നോടു പറയാനുള്ളത്' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കമന്റ്.

അന്ന് ഗുജറാത്തിലേക്കുള്ള മോദിയുടെ ക്ഷണം നിരസിച്ചു. പക്ഷേ ഇന്ന് നാട്ടില്‍ മോദിയുടെ പ്രതിനിധിയാകാന്‍ ഒരുങ്ങുയാണ് രാജശേഖരന്‍ നായര്‍.  ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിന്‍കരയുടെ ബിജെപി പ്രതിനിധിയായി നിയമസഭയില്‍ എത്താനുള്ള അവസരം തേടുകയാണ് ജീവിതത്തിലും ബിസിനസ്സിലും വിജയിച്ച ബിസിനസ്സ് ലോകത്ത് ഉദയസമുദ്ര രാജശേഖരനായ നാട്ടുകാരുടെ സ്വന്തം  ചെങ്കല്‍ രാജശേഖരന്‍.

'സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കി ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്താനുള്ള ഒട്ടനവധി പദ്ധതികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നു. സാമ്പത്തിക കാര്യമായാലും പാരിസ്ഥിതിക പ്രശ്‌നമായാലും ഭീകരതയെ ചെറുക്കുന്ന വിഷയത്തിലും ഭാരതത്തിന്റെ നിലപാടും അഭിപ്രായവും ലോകം തേടുന്നു. സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുപുറമെ സാമ്പത്തികരംഗത്ത് ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന ശക്തിയായി മാറി. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഭാരതത്തിന്റെ യശസ് വര്‍ദ്ധിച്ചത് എതിരാളികള്‍പോലും അംഗീകരിക്കുന്നു.

വികസനത്തിലും രാഷ്ട്രീയം കലര്‍ത്തുന്നതിനാല്‍ പല പദ്ധതികളുടേയും ഗുണഫലങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല.നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം' രാജശേഖരന്‍ നായര്‍ നിലപാട് വ്യക്തമാക്കി.

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.