×
login
കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തില്‍; പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും; മറ്റുപരിപാടികള്‍ ഇല്ലെന്ന് ബിജെപി; അമിത് ഷാ‍യെ സ്വീകരിക്കാന്‍ തലസ്ഥാനം

നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം അമിത്ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തിരുവനന്തപുരം: കേരളത്തില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സ്വീകരിക്കാന്‍ ഒരുങ്ങി തലസ്ഥാനം. നാളെ വൈകുന്നേരം 5.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത്ഷായ്ക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് പറഞ്ഞു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ അമിത്ഷായെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തും.

നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസില്‍  നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം അമിത്ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

വിവിധ പട്ടിക ജാതി സംഘടനകളുടെ നേതാക്കള്‍, പട്ടിക ജാതി വിഭാഗത്തില്‍ നിന്നും പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യസ്ഥമേഖലയിലുള്ള 1000 കണക്കിന് പേര്‍ അണിനിരക്കുന്ന സംഗമമാണ് നടക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റു പരിപാടികള്‍ ഉണ്ടെന്നതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരിപാടികളായി വിമാനത്താവളത്തിലെ സ്വീകരണവും പട്ടിക ജാതി സംഗമവുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    comment

    LATEST NEWS


    താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.