×
login
പിണറായി വിജയന്‍ യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം നിര്‍ത്തണം; യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റ അഞ്ച് സംസ്ഥാനത്തെയും ദയനീയ തോല്‍വി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്ത് നിന്നും നിഷ്‌ക്കാസനം ചെയ്യപ്പെടുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്

തിരുവനന്തപുരം: ഇനിയെങ്കിലും യോഗിയ്ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയം. കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തരപ്രദേശുകാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റ അഞ്ച് സംസ്ഥാനത്തെയും ദയനീയ തോല്‍വി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോണ്‍ഗ്രസ് രാജ്യത്ത് നിന്നും നിഷ്‌ക്കാസനം ചെയ്യപ്പെടുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്.

 നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തിലും സ്വാധീനിക്കും. മതന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയത്തിന്റെ പ്രതിഫലനമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  comment

  LATEST NEWS


  മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.