×
login
സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അഭിനന്ദനം; ബിജെപി വിരോധം മാധ്യമ പ്രവര്‍ത്തകര്‍ സംസ്‌കൃതത്തെ അപഹസിച്ച് പ്രകടിപ്പിക്കുന്നു: വി. മുരളീധരന്‍

നിയമസഭയില്‍ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്‌നേഹം ഇപ്പോള്‍ ഉയര്‍ന്നതിന് കാരണം സംസ്‌കൃതം പറഞ്ഞവര്‍ ബിജെപിക്കാരായത് കൊണ്ടാണെന്ന് മുരളീധരന്‍

ന്യൂദല്‍ഹി: സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തിന് സൈബര്‍ ആക്രമണം നേരിട്ട ബിജെപി അംഗങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്‌കാരത്തിനൊപ്പം നിന്ന കാരണത്താല്‍ പോരാളി ഷാജിമാരാല്‍ ആക്രമിക്കപ്പെടുന്നതില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.  

നിയമസഭയില്‍ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്‌നേഹം ഇപ്പോള്‍ ഉയര്‍ന്നതിന് കാരണം സംസ്‌കൃതം പറഞ്ഞവര്‍ ബിജെപിക്കാരായത് കൊണ്ടാണെന്ന് മുരളീധരന്‍ ആരോപിച്ചു. ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോള്‍ സംസ്‌കൃത ഭാഷയെയും അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവര്‍. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ ബിജെപി അംഗങ്ങള്‍ ആയതു കൊണ്ടാണ് നവമാധ്യമ സിംഹങ്ങളുടെ പരിഹാസക്കരച്ചില്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.  

മുഖ്യധാരാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരായി അറിയപ്പെടുന്നവര്‍ അവരുടെ ബിജെപി വിരോധം തീര്‍ക്കാന്‍ സംസ്‌കൃതത്തെ അപഹസിച്ച് നവ മാധ്യമങ്ങളില്‍ എഴുതുകയാണ്. ഇത്തരം നിലപാടുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരോടെ മുന്നോട്ടുവയ്ക്കുന്ന നിലപാട് അതു തന്നെയാണോയെന്ന് മുരളീധരന്‍ ചോദിച്ചു.

ഭാരതീയ സംസ്‌കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടര്‍ച്ചയാണ് സംസ്‌കൃതഭാഷ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് സംസ്‌കൃതത്തെയും , സത്യപ്രതിജ്ഞയ്ക്ക് അത് ഉപയോഗിച്ചവരെയും ,പരിഹസിച്ച് ഇല്ലാതാക്കാന്‍ അടുപ്പില്‍ കയറ്റിയ വെള്ളമങ്ങ് വാങ്ങുന്നതാണ് നല്ലതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.