login
മത്സ്യതൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

അഴിമതിക്കാരെയും കൊള്ളക്കാരെയും തുറന്ന് കാണിക്കാന്‍ വിജയ യാത്ര വഴിയൊരുക്കുമെന്നും മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

കാസര്‍ഗോഡ്: അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് രഹസ്യ അനുമതി നല്‍കി മത്സ്യതൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ലാവ്‌ലിന്‍ മുതല്‍ തുടങ്ങിയ പിണറായി വിജയന്റെ അഴിമതി  ഏറ്റവും ദരിദ്ര്യരായ ജനവിഭാഗമായ മത്സ്യതൊഴിലാളികളെ വഞ്ചിക്കുന്നതില്‍ എത്തി നില്‍ക്കുന്നു. ഇം.എം.സി.സി കമ്പനിക്ക് കേരളത്തിലെ ആഴക്കടലില്‍ മത്സ്യ ബന്ധനം നടത്താന്‍ കരാര്‍ ഒപ്പിട്ടതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരളം പ്രളയത്തില്‍ മുങ്ങി എറ്റവും വലിയ പ്രതിസന്ധിയിലായ ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് മത്സ്യതൊഴിലാളികളായിരുന്നു.  അവര്‍ക്ക് ദിവസ വേതനം നിശ്ചയിച്ച മുഖ്യമന്ത്രിയോട്  സഹജീവികളോടുള്ള കരുണ കാണിക്കാനാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് പറഞ്ഞ് വേതനം വേണ്ടെന്ന് വച്ച നല്ല മനസ്സുള്ളവരാണ്  മത്സ്യതൊഴിലാളികള്‍. കേരളത്തിന്റെ സൈന്യമെന്ന് മത്സ്യതൊഴിലാളികളെ വിശേഷിപ്പിച്ച മുഖ്യമന്ത്രി  ആ സൈന്യത്തിന്റെ ചോറിലും കയ്യിട്ടുവാരുകയാണെന്ന് മന്ത്രി പറഞ്ഞു.  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്തെ മത്സ്യ സമ്പത്തിന് ഭീഷണി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കാതിരുന്നത്. അമേരിക്കന്‍ കമ്പനിക്ക് മത്സ്യ ബന്ധനത്തിന്  അനുമതി നല്‍കിയാല്‍ മാത്രമേ അഴിമതി നടത്താന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ് പിണറായി സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ  ഇതിന് ശ്രമിച്ചത്.

അഴിമതിക്കാരെയും കൊള്ളക്കാരെയും തുറന്ന് കാണിക്കാന്‍ വിജയ യാത്ര വഴിയൊരുക്കുമെന്നും മന്ത്രി  വി. മുരളീധരന്‍  പറഞ്ഞു. കേരളത്തെ അഴിമതി മുക്തമാക്കാനാണ് ശ്രീരാമന്റെ ജന്മഭൂമിയില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്രയില്‍ പങ്കെടുക്കാനെത്തിയതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

 

 

  comment

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.