×
login
'സുരേന്ദ്രനെന്ന് കേട്ടാല്‍ മാധ്യമ സഖാക്കള്‍ക്ക് തിളയ്ക്കും; നടന്നത് പ്രതികാര ബുദ്ധിയോടെ റിപ്പോര്‍ട്ടിങ്ങ്'; ചാനലുകള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് മതിയാകുന്നുമില്ല. സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ലല്ലോയെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്ത നല്‍കുന്നത്. ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് മതിയാകുന്നുമില്ല. സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ലല്ലോയെന്നും അദേഹം പറഞ്ഞു.  

എന്തായാലും, കെ.സുരേന്ദ്രനുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. കോഴിക്കോട് ഉള്ളിയേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ 40 സ്ഥലങ്ങളില്‍ പൊലീസ് വാഹനം നിര്‍ത്തി പാസ് പരിശോധിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

സുരേന്ദ്രന്റേത് ലോക് ഡൗണ്‍ നിയമ ലംഘനമെങ്കില്‍ ഒരിടത്തെങ്കിലും യാത്ര വിലക്കുമായിരുന്നു.അതുണ്ടായില്ല. ഇനിയിപ്പോള്‍ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പും പോലീസും സുരേന്ദ്രനെ കയ്യയച്ച് സഹായിച്ചു എന്ന വാദം വരുമോ? കഴിഞ്ഞ എട്ടു ദിവസവും കോഴിക്കോട്ടെ വീട്ടിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു സുരേന്ദ്രന്‍. എന്നാല്‍, തിരുവനന്തപുരത്തുണ്ടാകുകയാണ് കൂടുതല്‍ സൗകര്യമെന്ന പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയത് എന്നും മനസിലാക്കുന്നു.

കേട്ട പാതി കേള്‍ക്കാത്ത പാതി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവും വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങി. മാധ്യമങ്ങള്‍ ആകട്ടെ സുരേന്ദ്രന്‍ എന്ന പേരു കണ്ടതും വസ്തുത പോലും നോക്കാതെ പ്രതികാര ബുദ്ധിയോടെ റിപ്പോര്‍ട്ടിംഗും തുടങ്ങി. പൊലീസിനെ യാത്രോദ്ദേശ്യം അറിയിച്ച് അനുമതി വാങ്ങിയ കെ.സുരേന്ദ്രന്‍, സേവാഭാരതിയുടെ പാസില്‍ ലോക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തു എന്ന ബ്രേക്കിംഗിലേക്ക് മാറ്റി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധ കാട്ടിയ എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നമോവാകമെന്നും വി. മുരളീധരന്‍ പറഞ്ഞു.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.