×
login
കോടികളുടെ പരസ്യത്തിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ബിജെപിയുടെ നെഞ്ചത്ത് കയറേണ്ട; വെറുപ്പ് ജനങ്ങള്‍ക്കല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെന്നും വി.മുരളീധരന്‍

ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്.അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.പാരമ്പര്യത്തിന്റെ അന്തസ് അച്ചടിച്ചുവെച്ചത് കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം

തിരുവനന്തപുരം: ഒരു രാഷ്ട്രീയപാര്‍ട്ടിയെ 'വെറുക്കപ്പെട്ട പാര്‍ട്ടി 'എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്‌ക്കാരത്തിന് നല്ല നമസ്‌കാരമുണ്ടെന്നുംജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് മാതൃഭൂമി ചാനല്‍ സര്‍വേയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടികളുടെ പരസ്യം കിട്ടിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്....'കടക്കുപുറത്തെന്ന്' മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു....!'പ്രതിപക്ഷം പോര, പക്ഷേ ബിജെപി തീരെപ്പോര' ഇതാണ് പൊതുലൈന്‍....

ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി....!

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം....ഇതേ ചാനല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വെയുടെ കണ്ടെത്തല്‍ 'നരേന്ദ്രമോദിയുടെ പ്രകടനം ' വളരെ മോശമെന്ന് 57 ശതമാനം പേര്‍ പറഞ്ഞെന്നായിരുന്നു...! ശബരിമല യുവതീപ്രവേശത്തിന് ശേഷവും  പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയെന്ന് ആ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ പറഞ്ഞിരുന്നു...അതില്‍ നിന്ന് വേണം സര്‍വെ നടക്കുന്നയിടങ്ങളെക്കുറിച്ച് മനസിലാക്കാന്‍...

2019ല്‍ ഫലം വന്നപ്പോള്‍ മികച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് രാജ്യത്താകെ കിട്ടിയത് 2 ശതമാനം വോട്ട്...നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് കിട്ടിയത് 43.86 ശതമാനം വോട്ട്.....മാധ്യമമുതലാളി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ മുതലാളിയും മുന്നണിയും ജയിക്കണമെന്ന താല്‍പര്യം മനസിലാക്കാം...പക്ഷേ സംസ്ഥാനത്തെ 17 ശതമാനം ജനങ്ങള്‍ വോട്ടു ചെയ്യുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയെ 'വെറുക്കപ്പെട്ട പാര്‍ട്ടി 'എന്ന് വിശേഷിപ്പിക്കുന്ന മാധ്യമസംസ്‌ക്കാരത്തിന് നല്ല നമസ്‌കാരമുണ്ട്....!

ജനങ്ങളുടെ വെറുപ്പല്ല, ഇടതുപക്ഷത്തിന് നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളിലെ വെറുപ്പാണ് ഇതിലൂടെ പുറത്തുവന്നത്....കോടികളുടെ പരസ്യം കിട്ടിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നത് ബിജെപിയുടെ നെഞ്ചത്തോട്ട് കയറിയിട്ട് വേണ്ട....

ഈ പാര്‍ട്ടിയെ ഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് മനുഷ്യരെയാണ് നിങ്ങള്‍ അപമാനിച്ചത്....അവര്‍ വെറുക്കപ്പെട്ടവരാണെന്നാണ് നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.....പാരമ്പര്യത്തിന്റെ അന്തസ് അച്ചടിച്ചുവെച്ചത്  കൊണ്ടായില്ല , നിലപാടുകളിലും അതുണ്ടാവണം.

Facebook Post: https://www.facebook.com/VMBJP/posts/3781647595264575

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.