login
യോഗി പതാക കൈമാറി; വിജയ യാത്ര തുടങ്ങി

രഥത്തിനു മുന്നില്‍ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പതാകപതാക കൈ മാറുന്നു. ചിത്രം വി വി അനൂപ്‌

കാസര്‍കോട്: ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ സാക്ഷിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈ മാറിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  നയിക്കുന്ന വിജയ യാത്രയ്ക്ക് തുടക്കമായി. വിജയ യാത്രാ രഥത്തിനു മുന്നില്‍ നാളീകേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി ആദിത്യ നാഥ് യാത്രയുടെ ഭാഗമായി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോഡിനെ അക്ഷരാര്‍ത്ഥത്തില്‍ കാവി പുതപ്പിക്കുന്നതായി വിജയ യാത്ര ഉദ്ഘാടന സമ്മേളനം. കന്നട ഭാഷയിലും മലയാളത്തിലും വേദിയില്‍  നേതാക്കളുടെ പ്രസംഗങ്ങള്‍ മുഴങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞ ജനാവലി ആര്‍ത്തിരമ്പി.

അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ വിജയ യാത്ര.

വരുന്ന രണ്ടാഴ്ചക്കാലം കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപി ക്കൊപ്പം അണിനിരക്കും. മാര്‍ച്ച് 7 ന് വിജയ യാത്ര  തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് യാത്രാ നായകന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇടതു വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടുന്നതിനാണ് വിജയ യാത്രയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാന സമ്മേളന വേദിയായ താളിപ്പടിപ്പ് മൈതാനത്തിലേക്ക് ഉച്ചമുതല്‍ തന്നെ കാസര്‍കോഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഒഴുകിയെത്തി.

നേതാക്കള്‍ വേദിയിലേക്ക് എത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ജാഥാ നായകന്‍ സുരേന്ദ്രനെ വലിയ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. അഞ്ചു മണിയോടെ വേദിയിലെത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിനാഥിനെ ജയ് ശ്രീരാം വിളികളോടെ എതിരേറ്റു.

ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ ബിജെപി അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ബിജെപി അധ്യക്ഷന്‍  അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. യോഗി ആദിത്യനാഥിനെ  കെ. സുരേന്ദ്രനും  കെ ശ്രീകാന്തും ഹാരാര്‍പ്പണം നടത്തി. ബി ജെപിജില്ലാ കമ്മറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആറന്മുള കണ്ണാടിയും യോഗിക്ക് സമര്‍പ്പിച്ചു.യാത്രയെ കുറിച്ച്സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.  

,  കേരളാ പ്രഭാരി കര്‍ണ്ണാടകത്തിലെ എംഎല്‍എ സുനില്‍ കുമാര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി,  കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ.പദ്മനാഭന്‍ , പി.കെ. കൃഷ്ണദാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒ.രാജഗോപാല്‍ എംഎല്‍എ, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി സുധീര്‍, സി. കൃഷ്ണകുമാര്‍,  മഹിളാ  മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത,യുവമോര്‍ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണ,  സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ജി.രാമന്‍ നായര്‍ ,പ്രമീളാദേവി, സദാനന്ദന്‍ മാസ്റ്റര്‍,  എ എന്‍.രാധാകൃഷ്ണന്‍ , ,  കാമരാജ് കോണ്‍സ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.