login
പള്ളിപ്രം കോളനിയിൽ നിന്നും പ്രഭാത ഭക്ഷണം; മലബാറിലൂടെ മുന്നേറുന്ന വിജയ യാത്ര ഇന്ന് കോഴിക്കോട്, വയനാട്‌ ജില്ലകളിൽ

പള്ളിപ്രം കോളനിയിൽ പ്രവർത്തകർക്കൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം യാത്ര കണ്ണൂരിൽ നിന്നും ആരംഭിച്ചു.

കണ്ണൂർ/കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും യാത്രയെ അഴിയൂരിൽ സ്വീകരിച്ചു.

പള്ളിപ്രം കോളനിയിൽ പ്രവർത്തകർക്കൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം യാത്ര കണ്ണൂരിൽ നിന്നും ആരംഭിച്ചു. നൂറുകണക്കിന് ജനങ്ങളാണ് യാത്രയെ വാഹനങ്ങളിലായി അനുഗമിക്കുന്നത്. വടകര, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലൂടെയാണ് യാത്രാ ഇന്ന് കടന്നുപോകുന്നത്.

കേരളത്തിൽ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് ലാവ്ലിൻ കേസു മുതലാണെന്ന് കെ.സുരേന്ദ്രൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺ​ഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യുപിഎ സർക്കാർ ഇതിൻ്റെ ഉപകാരസ്മരണയാണ്. അതിന്റെ തുടർച്ചയാണ് യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ പിണറായി വിജയൻ അട്ടിമറിച്ചത്. എ.കെ ആൻ്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

    comment

    LATEST NEWS


    ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


    പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


    മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


    കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


    പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി


    '17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍


    മുഖ്യമന്ത്രി പിണറായിയെ ചോദ്യമുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി; എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല; സുതാര്യമായി മറുപടി പറയണമെന്ന് അമിത് ഷാ


    'എല്‍ഡിഎഫ് വഞ്ചിച്ചു'; സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും എന്‍ഡിഎയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.