×
login
മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്, ലേശം ഉളുപ്പ്; കുറിപ്പുമായി വി.വി.രാജേഷ്

ഏതായാലും മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോണ്‍ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂര്‍വിഹാറിലും ( ഡല്‍ഹി)കണ്ണൂരിലും കവടിയാറിലും പേരൂര്‍ക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഉണ്ടായതെന്നും ( നാമനിര്‍ദേശപത്രികയില്‍ കണ്ടത്) ഞങ്ങള്‍ ചോദിക്കുന്നില്ല.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന് മറുപടിയുമായി ബിജെപി നേതാവ് വി.വി.രാജേഷ് രംഗത്ത്. മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്. മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ  നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ എന്നതടക്കം ചോദ്യങ്ങളാണ് രാജേഷ് ഫേസ്ബുക്കിലൂടെ ഉയര്‍ത്തിയത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ശ്രീ ജോണ്‍ ബ്രിട്ടാസിന്,

കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരനെ നീണ്ടകാലത്തെ മാധ്യമപ്രവര്‍ത്തന അനുഭവംവച്ച് താങ്കള്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചതായി കണ്ടു...

മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്...

മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ?

സ്‌നേഹമോ വിദ്വേഷമോ കൂടാതെ ചുമതല നിറവേറ്റണം അന്ന് പിണറായിയെ താങ്കള്‍ ഓര്‍മിപ്പിച്ചിരുന്നോ ?

കാഞ്ഞങ്ങാട് പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവേദിയില്‍ നിന്ന് പിണറായി വിജയന്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് അത് അദ്ദേഹത്തിന്റെ  ജന്മദിനാഘോഷമായതിനാലാണോ? ...സര്‍ക്കാര്‍ പണം ചിലവിട്ട് നടത്തുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാമോയെന്ന് ഉപദേശകന്‍ എന്ന നിലയില്‍ താങ്കള്‍ ചോദിച്ചിരുന്നോ ?

എറണാകുളം ഗസ്റ്റ് ഹൗസില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായി വിജയന്റെ തറവാട്ടുസ്വത്തായതിനാലായിരുന്നോ, അത് തറുതല രീതിയായിരുന്നോ ?

മുഖ്യമന്ത്രിയെന്ന നിലയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ 'വലത് മാധ്യമങ്ങള്‍ ' എന്ന് പേരിട്ട് ചില മാധ്യമങ്ങളെ പിണറായി വിജയന്‍ അധിക്ഷേപിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണോ ?

നിശ്ചയിച്ച സമയം കഴിഞ്ഞാല്‍ ഒരു മിനിറ്റുപോലും മാധ്യമപ്രവര്‍ത്തകരോട് ഉത്തരം പറയില്ല എന്ന് പിണറായി ശഠിക്കുന്നത് തികഞ്ഞ ജനാധിപത്യ ബോധ്യത്തിലൂന്നിയുള്ളതാണോ ?

ഇതെല്ലാം പോകട്ടെ, ബഹിഷ്‌ക്കരണമെന്ന മഹാപാതകത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞല്ലോ, ഇപ്പോള്‍ ഞങ്ങള്‍ നിസ്സഹകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പല്ലേ താങ്കളുടെ പാര്‍ട്ടിയായ സിപിഎം ബഹിഷ്‌ക്കരിച്ചത്.....?

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം തികഞ്ഞ ജനാധിപത്യബോധ്യത്തിന്റെ പ്രകടനമായിരുന്നോ ?

സിപിഎമ്മുകാരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന് പറഞ്ഞതിനാണോ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചത് ?

അഡ്വ.ജയശങ്കറും, കെ.എം ഷാജഹാനും ജോസഫ് സി മാത്യുവുടമക്കം നിങ്ങള്‍ക്ക് അപ്രിയ നിലപാടുകള്‍ എടുക്കുന്ന വ്യക്തികളെ സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ബഹിഷ്‌ക്കരിക്കുന്നില്ലേ ?

അധികാരമദം പൊട്ടിയിട്ടാണോ അഡ്വ.ജയശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ഇറങ്ങിപ്പോയത് ?

വനിതാമാധ്യമപ്രവര്‍ത്തകരടക്കം സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയടക്കം സമൂഹമാധ്യമങ്ങളിലൂട അധിഷേപിച്ചത് ശരിയായില്ല എന്ന് ബ്രിട്ടാസ് ഉപദേശിച്ചിരുന്നോ ?

എന്തിനേറെ, മാധ്യമസ്വാതന്ത്ര്യത്തെയാകെ അടിച്ചമര്‍ത്തുന്ന 118 എ എന്ന കരിനിയമം നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിന്റെ ഉപദേശകനായിരുന്ന മാധ്യമപ്രവര്‍ത്തകനല്ലേ താങ്കള്‍?

മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്,....ലേശം ഉളുപ്പ്....?

ഏതായാലും മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോണ്‍ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂര്‍വിഹാറിലും ( ഡല്‍ഹി)കണ്ണൂരിലും കവടിയാറിലും പേരൂര്‍ക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഉണ്ടായതെന്നും ( നാമനിര്‍ദേശപത്രികയില്‍ കണ്ടത്) ഞങ്ങള്‍ ചോദിക്കുന്നില്ല. അതെല്ലാം ജനാധിപത്യത്തില്‍  ഊന്നിയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ 'പച്ചക്കറി മല്‍സ്യ മൊത്ത വ്യാപാരത്തിലൂടെ ' ഉണ്ടാക്കിയതാണോ എന്നതൊന്നും തല്‍ക്കാലം  ഞങ്ങള്‍ക്ക് വിഷയമല്ല.

Facebook Post: https://www.facebook.com/officialpagevvrajesh/posts/2981444598799584

 

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.