×
login
14 പേര്‍ മരിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു; വീടുകള്‍ കൊള്ളയടിച്ചു; ഒരു ലക്ഷം പേര്‍ പാലായനം ചെയ്തു; ബിജെപിക്കാര്‍ക്കും ജീവിക്കണം; പോരാട്ടമെന്ന് നദ്ദ

ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കാന്‍ ബിജെപി ശ്രമിക്കും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍. ബിജെപിക്കാര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും, നദ്ദ പറഞ്ഞു.

കൊല്‍ക്കത്ത: തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളില്‍ കൂട്ട പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേരെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ നടന്ന അക്രമങ്ങളാണ് ബംഗാള്‍ ജനതയ്ക്ക് മേല്‍ നടന്നതെന്നും നദ്ദ പറഞ്ഞു. തൃണമൂലുകാരുടെ ആക്രമണങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.  

Facebook Post: https://www.facebook.com/JagatPrakashNadda/videos/457670891995520

പതിനാലു പേരാണ് മരിച്ചത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് ഭരണ കാലത്തേതിന് സമാനമാണ് അക്രമങ്ങള്‍. ആംഫാന്‍ ചുഴലിക്കാറ്റാണ് കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ആഞ്ഞടിച്ചത്. ഇപ്പോള്‍ മമതാ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കുന്നത്. മമത വിജയിച്ചിട്ടുണ്ടാവാം.  

എന്നാല്‍ ജനമനസ്സുകളില്‍ മമത ഇല്ലാതായി. ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കാന്‍ ബിജെപി ശ്രമിക്കും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍. ബിജെപിക്കാര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും, നദ്ദ പറഞ്ഞു.

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.