login
ഭാര്‍ഗവരാമന്റെ മണ്ണിലേക്ക് യോഗി ആദിത്യനാഥ്; കെ. സുരേന്ദ്രന്‍‍ നയിക്കുന്ന കേരള യാത്ര യുപി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിജയ യാത്ര 21 മുതല്‍

വിജയ യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും യാത്രയില്‍ പങ്കെടുക്കും.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കാസര്‍കോഡു നിന്നും 21നാണ് കേരള യാത്ര ആരംഭിക്കുന്നത്.  പുതിയ കേരളത്തിനായി വിജയ യാത്ര എന്നതായിരിക്കും മുദ്രാവാക്യം. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി ഈ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.  

വിജയ യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും യാത്രയില്‍ പങ്കെടുക്കും. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ചെയ്തികളെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചെറിയ മേല്‍ക്കൈ അഴിമതിക്കുള്ള അംഗീകാരമല്ല, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് എല്‍ഡിഎഫിന് ഗുണമായത്. ചെറിയ വിജയത്തിന്റെ അഹങ്കാരത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ബിജെപി തുടക്കമിട്ടു കഴിഞ്ഞു.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രകടന പത്രിക തയാറാക്കാനുള്ള കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 10 മുതല്‍ 20 വരെ 140 മണ്ഡല കേന്ദ്രങ്ങളിലും പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കും. 13, 14 തീയതികളില്‍ എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തും. ദീനദയാല്‍ ഉപാധ്യായയുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി 10, 11, 12 തീയതികളില്‍ എല്ലാ ബൂത്തുകളിലും സമ്മേളനങ്ങള്‍ നടത്തും.

  comment

  LATEST NEWS


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.