കപട വാഗ്ദാനങ്ങള്‍ നല്കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന് തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം.
പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ തുടങ്ങിയവര്‍ സമീപം
കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍കൃഷ്ണന്‍. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന് തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതെ കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉമ്മന്‍ചാണ്ടി. അന്പതുവര്ഷം തുടര്‍ച്ചയായി ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിന് ജനം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.കെ. ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, വി. ബിനുമോന് തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റുമാരായ അരവിന്ദ് ശങ്കര്‍, പ്രമോദ് സോമന്, രാജ്മോഹന്‍, ജില്ലാ സെക്രട്ടറി എം.കെ. ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ സബിന്‍ കുറിച്ചി , മണ്ഡലം പ്രസിഡന്റ് അമല്‍ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പുതുപ്പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പുതുപ്പള്ളിയിലെ പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ മാതൃകകളുമായി എത്തിയ പ്രവര്‍ത്തകര്‍ അതിനുമുകളില്‍ റീത്ത് വെക്കുകയും ചെയ്തു.
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗ ജിഹാദിനെതിരേയും സമഗ്ര നിയമ നിര്‍മാണം; സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപ; ബിജെപി പ്രകടന പത്രികയുടെ പൂര്‍ണരൂപം
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
പിണറായി വിജയന് എല്ലാകാലത്തും നിയമവാഴ്ച അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍; ഇത്തവണ അത് വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്
നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും