login
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസി‍ലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്

24 മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബിഎംഎസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ചരിത്രത്തിലാദ്യമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങിയത്. ആശുപത്രിയാത്രക്കാര്‍, ദിവസവേതന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ബിഎംഎസിന്റെ ഇടപെടല്‍ അനുഗ്രഹമായത്.

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനിടെ പ്രഖ്യാപിച്ച വാഹനപണിമുടക്ക് തള്ളി കെ.എസ്.ആര്‍.ടി.സി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ-യുഡിഎഫ് സംഘടനകളുടെ നേതൃത്വത്തില്‍  സംസ്ഥാനത്ത് വാഹന പണിമുടക്ക് നടത്തിയത്.   

24 മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബിഎംഎസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ചരിത്രത്തിലാദ്യമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങിയത്. ആശുപത്രിയാത്രക്കാര്‍, ദിവസവേതന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ബിഎംഎസിന്റെ ഇടപെടല്‍ അനുഗ്രഹമായത്. 

കൊറോണയുടെ പശ്ചാത്തലത്തില്‍ 2800 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 1844 ഷെഡ്യൂളുകളും ഇന്നു ഓപ്പറേറ്റ് ചെയ്തു. 60 ശതമാനം സര്‍വീസുകള്‍ ഇന്ന് ഓപ്പറേറ്റ് ചെയ്യാനായെന്നും പണിമുടക്ക് ദിനത്തിന്റെ റെക്കോര്‍ഡാണിതെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പറയുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഓപ്പറേറ്റ് ചെയ്തവയില്‍പ്പെടും.  വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമാണ് കെഎസ്ആര്‍ടിസി ഏറ്റവുംകൂടുതല്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്തത്.  

ബസുകള്‍ പണിമുടക്ക് പ്രമാണിച്ച് സര്‍വീസ് നടത്തില്ലെന്ന് ഇന്നലെ രാത്രി തന്നെ കെ.എസ്.ആര്‍.ടി.സിയിലെ  എല്‍ഡിഎഫ്, യുഡിഎഫ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നു. എന്നാല്‍, ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടങ്കില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. ഇന്നു രാവിലെ തന്നെ ബിഎംഎസ് യൂണിയനുകളില്‍ അംഗങ്ങളായ ജീവനക്കാര്‍ എല്ലാ ഡിപ്പോകളില്‍ എത്തുകയും ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ തയാറാവുകയുമായിരുന്നു. 

ഇതോടെ ഒരു പാര്‍ട്ടിയുടെ ഭാഗമല്ലാതിരുന്ന തൊഴിലാളികളും ബിഎംഎസിനൊപ്പം ചേര്‍ന്ന് തൊഴില്‍ ചെയ്യാന്‍ തയാറായി. ചില ഡിപ്പോകളില്‍ എല്‍ഡിഎഫ് യുഡിഎഫ് യൂണിതനുകള്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് ബിഎംഎസ് ഇന്നു നിരത്തുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇറക്കിയത്. ഓട്ടോ, ടാക്‌സി എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടിസി നിരത്തില്‍ ഇറങ്ങിയത് പതിനായിരക്കണക്കിന് പേര്‍ക്കാണ് ഉപകാരപ്പെട്ടത്.  കേരളത്തില്‍ പുതിയ മാറ്റത്തിന് തുടക്കം കുറിച്ച ബിഎംഎസ് യൂണിയനെ യാത്രക്കാരും കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളും അഭിനന്ദിച്ചു. 

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.