×
login
ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന്‍ വാര്‍‍' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി

'വാക്സിന്‍ വാര്‍' എന്ന പുതിയ സിനിമയില്‍ ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എങ്ങിനെ തകര്‍ക്കാന്‍ നോക്കിയെന്നത് ഉള്‍പ്പെടെയുള്ള അപ്രിയസത്യങ്ങള്‍ വിവേക് അഗ്നി ഹോത്രി പുറത്തുകൊണ്ടുവരുന്നു.

ന്യൂദല്‍ഹി: 'വാക്സിന്‍ വാര്‍' എന്ന പുതിയ സിനിമയില്‍ ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദൗത്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ എങ്ങിനെ തകര്‍ക്കാന്‍ നോക്കിയെന്നത് ഉള്‍പ്പെടെയുള്ള അപ്രിയസത്യങ്ങള്‍ വിവേക് അഗ്നി ഹോത്രി പുറത്തുകൊണ്ടുവരുന്നു. കശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന്‍റെ നിഷ്ഠുരത പച്ചയ്ക്ക് പുറത്തെത്തിച്ച കശ്മീര്‍ ഫയല്‍സിന് ശേഷം വീണ്ടും അമ്പരപ്പിക്കുന്ന അടുത്ത സിനിമയ്ക്ക് തയ്യാറെടുക്കുകയാണ് വിവേക് അഗ്നിഹോത്രി.  

വാക്സിന്‍ വാര്‍ എന്ന സിനിമയിലും അനുപം ഖേര്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംശയംപ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ പിന്നീട് ലോകം ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം ഇന്ത്യയില്‍ വാക്സിനെതിരായ യുദ്ധം എത്ര സമര്‍ത്ഥമായാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്നും ഈ സിനിമ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നു.  

തിങ്കളാഴ്ച അനുപം ഖേര്‍ തന്നെയാണ് വിവേക് അഗ്നിഹോത്രിയുടെ വാക്സിന്‍ വാര്‍ എന്ന സിനിമ തന്‍റെ 534ാം സിനിമയെന്ന് പ്രഖ്യാപിച്ചത്. അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ വാക്സിന്‍ വാര്‍ എന്ന സിനിമയുടെ ഭാഗമാണെന്ന് അറിയിച്ചത്. മിഥുന്‍ ചക്രവര്‍ത്തിയും ദര്‍ശന്‍ കുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബോളിവുഡിലെ രണ്ടാമത്തെ സിനിമയായിരുന്നു 'വാക്സിന്‍ വാര്‍'. 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.