×
login
സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ അക്ഷയ് കുമാര്‍‍ - കത്രീന കൈഫ് താരജോഡികളുടെ 'സൂര്യവംശി' തീയറ്ററുകളിലേക്ക്

ദീപാവലി റിലീസിന്റെ ഭാഗമായി നവംബര്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിന്റെ u/a സര്‍ട്ടിഫിക്കറ്റ് നേടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ തീയറ്ററുകള്‍ക്ക് പുതുജീവനേകാന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രോഹിത് ഷെട്ടിയുടെ പോലീസ് ചിത്രം 'സൂര്യവംശി' പ്രദര്‍ശനത്തിനെത്തുന്നു. വരുന്ന ഒക്ടോബര്‍ 22 ന് 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ തീയറ്ററുകള്‍ വീണ്ടും തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷം പ്രദര്‍ശനത്തിനെത്തുന്ന ആദ്യം ചിത്രമാണ് അക്ഷയ് കുമാര്‍ - കത്രീന കൈഫ് താരജോഡികളൊന്നിക്കുന്ന സൂര്യവംശി.  

ദീപാവലി റിലീസിന്റെ ഭാഗമായി നവംബര്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിന്റെ u/a സര്‍ട്ടിഫിക്കറ്റ് നേടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 145 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ബോക്‌സോഫീസില്‍ മാര്‍വെലിന്റെ 'എറ്റേണല്‍സു’മായിട്ടായിരിക്കും ചിത്രം കൊമ്പുകോര്‍ക്കേണ്ടി വരിക. 

മുംബൈ നഗരത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന തീവ്രവാദികളെ വേട്ടയാടുന്ന സൂര്യവംശിയെന്ന പോലീസുകാരനെ പറ്റിയാണ് ചിത്രം. ബോളിവുഡ് താരമായ അക്ഷയ് കുമാറാണ് എസി.പി സൂര്യവംശിയുടെ വേഷത്തിലെത്തുക. കൂടാതെ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ബാജിറാവു സിങ്കമായും, രണ്‍വീര്‍ സിങ് സിംബയായും അഥിതി വേഷങ്ങളിലെത്തുന്നുണ്ട്. 

    comment

    LATEST NEWS


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.