×
login
പുതിയ അതിഥിയെ വരവേറ്റ് കപൂര്‍ കൂടുംബം; രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും പെണ്‍കുഞ്ഞ് പിറന്നു

ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നതോടെ പ്രിയങ്ക ചോപ്ര, മഹേഷ് ബാബു, കരീന കപൂര്‍ തുടങ്ങി നിരവധി ബോളീവുഡ് താരങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും ആശംസകള്‍ അറിയിച്ചിട്ടു

മുംബൈ : ബോളീവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച രാവിലെയോടെ ആലിയയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.05 ഓടെ ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. ജൂലൈയിലാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം താരങ്ങള്‍ പുറത്തുവിടുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.


ഗാല്‍ ഗാഡോട്ട്, ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഗോഫര്‍, സോഫി ഒക്കോനെഡോ എന്നിവര്‍ക്കൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും പുറത്തിറങ്ങാനുണ്ട്.  

ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നതോടെ പ്രിയങ്ക ചോപ്ര, മഹേഷ് ബാബു, കരീന കപൂര്‍ തുടങ്ങി നിരവധി ബോളീവുഡ് താരങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.  

  comment

  LATEST NEWS


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.