×
login
അപരിചിതനൊപ്പം അമിതാഭ് ബച്ചന്റെ ബൈക്ക് യാത്ര‍; ഏറ്റെടുത്ത് യാത്രക്കാര്‍

അപരിചിത മനുഷ്യന് നന്ദി.. നിങ്ങളെ അറിയില്ല.. എന്നാല്‍ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു..

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ പലപ്പോഴും  സാമൂഹ്യ മാധ്യമങ്ങളില്‍ തമാശ കലര്‍ന്ന പോസ്റ്റുകള്‍ പങ്കിടാറുണ്ട്. ഒരു മികച്ച ബ്ലോഗര്‍ കൂടി  ആയതിനാല്‍, ട്വിറ്റര്‍, ടംബ്ലര്‍ എന്നിവയിലൂടെ ജീവിതത്തിലെ പ്രത്യേക നിമിഷങ്ങള്‍ ആരാധകര്‍ക്കായി താരം  പങ്കുവയ്ക്കും. അടുത്തിടെ  ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കിട്ടു. അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

അപരിചിതനോടൊപ്പം ബൈക്ക് യാത്ര ചെയ്യുന്ന ചിത്രമാണ് ഞായറാഴ്ച പോസ്റ്റ് ചെയ്തത്. ജോലിസ്ഥലത്തേക്കുള്ള പെട്ടെന്നുള്ള യാത്രയെക്കുറിച്ചുള്ള രസകരമായ ഒരു വിവരണവും ഒപ്പം  പങ്കിട്ടു.ഫോട്ടോ പങ്കുവെക്കുമ്പോള്‍  അടിക്കുറിപ്പില്‍ ഇങ്ങനെ കൂടി കുറിച്ചു. അപരിചിത മനുഷ്യന് നന്ദി.. നിങ്ങളെ അറിയില്ല.. എന്നാല്‍ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു.. ഗതാഗത കുരുക്ക്  ഒഴിവാക്കി വേഗത്തിലെത്താനായി.  തൊപ്പി, ഷോര്‍ട്ട്‌സ്, മഞ്ഞ നിറത്തിലുള്ള ടി-ഷര്‍ട്ട് ഉടമയ്ക്ക് നന്ദി.

ഇതിനോട്  ആരാധകര്‍ രസകരമായാണ് പ്രതികരിച്ചത്. ഹെല്‍മറ്റ് വച്ചിട്ടില്ലല്ലോ , അത് ശരിയല്ല, സുരക്ഷിതമല്ല എന്നിങ്ങനെയാണ് പ്രതികരണം ഉണ്ടായത്. ചിലര്‍ താരത്തിന്റെ ജോലിയോടുളള ആത്മാര്‍ത്ഥതയെ പ്രകീര്‍ത്തിച്ചു. ഗതാഗത കുരുക്കിലകപ്പെട്ടിട്ടും കൃത്യ സമയത്ത് ച്ിത്രീകരണത്തിനെത്തിയല്ലോ എന്നും മറ്റ് താരങ്ങള്‍ ഇത് കണ്ട് പഠിക്കണമെന്നും കുറിച്ചവരുമുണ്ട്.


തെലുങ്ക് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം  പുറത്തിറങ്ങുക. ആദ്യഭാഗം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.