×
login
ബോളിവുഡ് ഗായകന്‍ കെകെ‍യുടെ മരണത്തില്‍ അസ്വഭാവികത, മുഖത്തും, തലയിലും പരിക്ക്, കേസ് എടുത്ത് പോലീസ്

കെകെയുടെ തലയിലും, മുഖത്തും മുറിവുകള്‍ ഉണ്ട്.പരിപാടിക്കിടെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.സംഗീത പരിപാടിയ്ക്ക് ശേഷം ഗ്രാന്‍ഡ് ഹോട്ടലില്‍ എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

കൊല്‍ക്കത്ത:ചൊവ്വാഴ്ച്ച രാത്രി സംഗീത പരിപാടി കഴിഞ്ഞതിനു പിന്നാലെ മരിച്ച ബോളിവുഡ് ഗായകനും, മലയാളിലുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ(53) മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്.

 

കെകെയുടെ തലയിലും, മുഖത്തും മുറിവുകള്‍ ഉണ്ട്.പരിപാടിക്കിടെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.സംഗീത പരിപാടിയ്ക്ക് ശേഷം ഗ്രാന്‍ഡ് ഹോട്ടലില്‍ എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച്ച എസ്.എസ്.കെ.എം ആശുപ്ത്രിയില്‍ പോസ്റ്റമോര്‍ട്ടം നടത്തും.കൊല്‍ക്കത്തയിലെ പരിപാടി നടത്തിയ സംഘാടകരുടെയും, ഹോട്ടല്‍ ജീവനക്കാരുടെയും മൊഴിയെടുക്കും.


 

തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനാണ് കെകെ. ദല്‍ഹിയിലാണ് ജനനം.സുഹൃത്തായ ജ്യോതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.പല്‍ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ സംഗീതലോകത്തേക്ക് എത്തിയത്.സരാ..സരാ..(ജന്നത്ത്), ഡോളാരേ..(ദേവദാസ്) തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹത്തിന്റെതായി പിറന്നു.

 

  comment

  LATEST NEWS


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.