×
login
കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് അവശനായി ഇറങ്ങിവരുന്ന കെ.കെ, ആരാധകരെ കണ്ണീരിലാഴ്ത്തി കെ.കെയുടെ വിടവാങ്ങല്‍

.2400ഓളം പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഓഡിറ്റേറിയത്തില്‍ അയ്യായിരം പേരോളം ഉണ്ടായിരുന്നു.ഓഡിറ്റേറിയത്തിലെ എ.സിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.

കൊല്‍ക്കത്ത: ബോളിവുഡ് ഗായകനും, മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ പെട്ടെന്നുളള വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ ആരാധകര്‍.കൊല്‍ക്കത്തയിലെ നസറുള്‍ മഞ്ചയില്‍ നടന്ന സംഗീത നിശയില്‍ ആര്‍പ്പു വിളിച്ച ആരാധകര്‍ അറിഞ്ഞിരുന്നില്ല ഇത് അദ്ദേഹത്തിന്റെ അവസാന സ്റ്റേജ് ആകുമെന്ന്.ഹം രഹേ യാ ന രഹേ കല്‍..എന്ന ഗാനം ആലപിക്കുമ്പോള്‍ ഗാനത്തിനൊപ്പിച്ച് മൊബൈലില്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കി ആസ്വാദകര്‍ കൈവീശി.അദ്ദേഹത്തിന്റെ അവസാന സംഗീതനിശയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.പലരും ഇതിന്റെ വീഡിയോ പലരും പങ്കുവെച്ചു.

 

കെകെയുടെ മരണത്തില്‍ കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പോലീസ് കേസ് എടുത്തിട്ടുണ്ട്.അദ്ദേഹം പരിപാടിയ്ക്ക് ശേഷം അവശാനായി മടങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.2400ഓളം പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഓഡിറ്റേറിയത്തില്‍ അയ്യായിരം പേരോളം ഉണ്ടായിരുന്നു.ഓഡിറ്റേറിയത്തിലെ എ.സിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.ഇത് മൂലം കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു.ചൂട് കാരണം അദ്ദേഹം ഇടയ്ക്കിടയ്ക്ക് മുഖം തുടക്കുന്നുണ്ടായിരുന്നു,നന്നായി ചൂടെടുക്കുന്നു എന്ന് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു.സംഗീത പരിപാടിയ്ക്ക് ശേഷം ആള്‍ക്കൂട്ടത്തിനിടയിലൂടെ വിയര്‍ത്തൊലിച്ച് അവശനായി നടന്നു നീങ്ങുന്ന അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ ബോഡിഗാര്‍ഡുകള്‍ പാടുപെടുന്നുണ്ടായിരുന്നു.

  comment

  LATEST NEWS


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.