നിരവധി സീരീസുകളിലായി പുറത്തിറങ്ങുന്ന ബ്രഹാമാസ്ത്രയുടെ ആദ്യ ഭാഗം ശിവയുടെ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.
രണ്‍ബീര്‍ കപൂറും ആല്യാഭട്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്. നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍, സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ പുറത്തുവന്ന് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ 20 ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
നിരവധി സീരീസുകളിലായി പുറത്തിറങ്ങുന്ന ബ്രഹാമാസ്ത്രയുടെ ആദ്യ ഭാഗം ശിവയുടെ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. താരദമ്പതികള്‍ക്ക് പുറമെ അമിതാഭ് ബച്ചന്, നാഗാര്‍ജുന, മൗനി റോയ്, ഡിംപിള്‍ കപാഡ്യ, ദിവ്യേന്ദു ശര്‍മ്മ, ധ്രുവ് സെഹഗാള്‍, സൗരവ് ഗുജ്ജര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നു. ഷാരുഖ് ഖാനും ഗസ്റ്റ് റോളില്‍ ചിത്രത്തില്‍ എത്തുന്നു.
അയന് മുഖര്‍ജിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 300 കോടി ചിലവില്‍ പുറത്തിറങ്ങുന്ന സിനിമ കരന് ജോഹാര്‍, ഗിരു യാഷ് ജോഹാര്‍, രണ്‍ബീര്‍ കപൂര്‍, അയന് മുഖര്‍ജി, അപൂര്‍വ മേഹ്ത, നമിത് മല്‍ഹോത്ര, മരിജികേ ഡിസൂസ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. പ്രിതമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് വിതരണം. അന്തര്‍ദേശീയ തലത്തില്‍ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേര്‍സും ബ്രഹ്മാസ്ത്രയെ തീയറ്ററുകളില്‍ എത്തിക്കും. സെപ്റ്റംബര്‍ ഒമ്പതിന് സിനിമ തീയറ്ററുകളില്‍ എത്തും.
'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്
വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന് ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം
ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹൃദയമിടിപ്പ് കൂടി, ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വമ്പന്‍ താരനിര; മികച്ച മേക്കിംഗ്; രണ്‍ബീര്‍- ആല്യ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്
കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് അവശനായി ഇറങ്ങിവരുന്ന കെ.കെ, ആരാധകരെ കണ്ണീരിലാഴ്ത്തി കെ.കെയുടെ വിടവാങ്ങല്‍
ബോളിവുഡ് ഗായകന് കെകെയുടെ മരണത്തില്‍ അസ്വഭാവികത, മുഖത്തും, തലയിലും പരിക്ക്, കേസ് എടുത്ത് പോലീസ്
'അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കുന്നത് ഹിന്ദുവിന്റെ ധര്‍മ്മമാണ്'; തരംഗമായി പൃഥ്വിരാജിലെ രണ്ടാം ട്രെയിലര്‍
'മേം രഹൂ, യാ നാ രഹൂം ദേശ് രഹ്നാ ചാഹിയേ'; മുന്‍ പ്രധാനമന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍