×
login
നിതിൻ, രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു, നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്; #VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

നല്ല കൗതുകവും രസകരവുമായ അനൗണ്സ്മെന്റ് വീഡിയോ നടത്തികൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്. ഇത്തവണ കൂടുതൽ രസകരവും സാഹസികവും നിറഞ്ഞ ചിത്രമായിരിക്കും എത്തുന്നത്.

ഭീഷ്മ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നിതിൻ, രശ്മിക മന്ദാന, സംവിധായകൻ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ ഭീഷ്മയെക്കാൾ പവർഫുൾ രീതിയിലാണ് ഒരുങ്ങുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

നല്ല കൗതുകവും രസകരവുമായ അനൗണ്സ്മെന്റ് വീഡിയോ നടത്തികൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്. ഇത്തവണ കൂടുതൽ രസകരവും സാഹസികവും നിറഞ്ഞ ചിത്രമായിരിക്കും എത്തുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ #VNRട്രിയോ ലോഞ്ച് ചെയ്യുകയും ചെയ്തു.


മുഹൂർത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്ബോർഡ് അടിച്ചപ്പോൾ സംവിധായകൻ ബോബി സ്വിച്ച് ഓണ് കർമങ്ങൾ നിർവഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിർവഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിർമാതാക്കൾക്ക് തിരക്കഥ കൈമാറി.  

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ എർനെനിയും വൈ രവി ശങ്കറും ചിത്രം നിർമിക്കുന്നു. ഗംഭീരമായ അഭിനേതാക്കളും അണിയരപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. മ്യുസിക്ക് - ജി വി പ്രകാശ് കുമാർ, ക്യാമറ - സായ് ശ്രീറാം, എഡിറ്റർ - പ്രവീണ് പുടി, കലാ സംവിധാനം - റാം കുമാർ, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, പി ആർ ഒ - ശബരി.

    comment

    LATEST NEWS


    നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.