×
login
ക്ഷേത്രത്തിലേക്കുളള റോഡ് അടച്ചതിന് കത്രീന കൈഫിനും വിക്കി കൗശലിനും എതിരെ കേസ്

റോഡ് അടച്ചതിനെതിരെ സവായ് മോധവ്പൂര്‍ ജില്ല സര്‍വ്വീസ് അതോറിറ്റിക്കാണ് പരാതി നൽകിയിരിക്കുന്നത്. പൊതുതാല്‍പര്യം കണക്കിലെടുത്താണ് അദ്ദേഹം കേസ് കൊടുത്തത്.

ഇൻഡോർ: കത്രീന കൈഫ്-വിക്കി കൗഷല്‍ വിവാഹച്ചടങ്ങളുകള്‍ രാജസ്ഥാനിലെ സവായ് മാധവ്പൂരിലെ സിക്‌സ് സെന്‍സ് ബാര്‍വരാ ഫോര്‍ട്ട് ഹോട്ടലില്‍ പുരോഗമിക്കുമ്പോള്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഹോട്ടലിന് മുന്നിലുടെയുളള ചൗദാമാതാ ക്ഷേത്രത്തിലേക്കുളള വഴി ഡിസംബര്‍ ആറ് മുതല്‍ 12വരെ അടച്ചിരിക്കുകയാണ്. ഇതിനെതിര രാജസ്ഥാനില്‍ നിന്നുളള വക്കീല്‍ നേത്രാബിന്ത് സിങ് ജാദോന്‍ നടിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

റോഡ് അടച്ചതിനെതിരെ  സവായ് മോധവ്പൂര്‍ ജില്ല സര്‍വ്വീസ് അതോറിറ്റിക്കാണ് പരാതി നൽകിയിരിക്കുന്നത്. പൊതുതാല്‍പര്യം കണക്കിലെടുത്താണ് അദ്ദേഹം കേസ് കൊടുത്തത്. എത്രയുംപെട്ടെന്ന് റോഡ് തുറക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൗദാമാതാ ക്ഷേത്രം ചരിത്രപ്രസിദ്ധമാണെന്നും, ധാരാളം വിശ്വാസികള്‍ എന്നും ഇവിടുത്തെ ആരതിയില്‍ പങ്കെടുക്കാന്‍ എത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.

സംഗീതപരിപാടി, മെഹന്തി,തുടങ്ങി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഹോട്ടലില്‍ നടക്കുന്നത്. കരണ്‍ ജോഹര്‍, ഫറാ ഖാന്‍, അലി അബ്ബാസ് സഫര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവാഹത്തിന് പ്രത്യേക നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും, വീഡിയോകളും എടുക്കാനോ പ്രദര്‍ശിപ്പിക്കാനോ സാധിക്കില്ല. വിവാഹത്തിന് എത്തുന്നവര്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോഡ് വഴിയായിരിക്കും പ്രവേശനം.

വിവാഹത്തിന് എത്തുന്ന 120 പേരും വാക്‌സിന്‍ എടുക്കുകയും, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയവരുമായിരിക്കണം.

  comment

  LATEST NEWS


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.