×
login
തമിഴ് സിനിമാ ലോകത്തിന് വാക്‌സിന്‍ നല്‍കി 'ഡോക്ടര്‍'; ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത് കോടികള്‍; നെല്‍സന് രണ്ടാമതും പിഴച്ചില്ല

നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്.

കൊറോണ മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി 'ഡോക്ടര്‍'. ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. റിലീസ് ദിവസം 8.2 കോടി രൂപയും പിറ്റേ ദിവസം 10.4 കോടി രൂപയുമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നു ലഭിച്ചത്. ഇന്നലെ 9.4 കോടി രൂപയാണ് സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയാണ് ഡോക്ടര്‍.  

റിലീസ് ദിവസം രാവിലെ ആറു മണിക്ക് പ്രത്യേക ഷോ നടത്തിയിരുന്നു.  ശിവകാര്‍ത്തികേയന്‍, സംവിധായകന്‍ നെല്‍സണ്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ ചെന്നൈയിലെ വെട്രി തിയറ്ററില്‍ ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.


നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, അരുണ്‍ അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വരവില്‍ അതും നീട്ടിവച്ചു.

 

  comment

  LATEST NEWS


  വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


  പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


  'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


  യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


  നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


  പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.