ബോളിവുഡിനെ ഞെട്ടിച്ച് ദൃശ്യം-2ന്‍റെ ഹിന്ദി റീമേക്ക് കളക്ഷനില്‍ 200 കോടി ക്ലബ്ബിലേക്ക് കയറാനൊരുങ്ങുന്നു. അജയ് ദേവ്ഗണ്‍ മോഹന്‍ലാലിന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്ക് വെറും 50 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചെറിയ സിനിമയാണെങ്കിലും കഥയുടെ മികവും ഉടനീളമുള്ള സസ്പെന്‍സ് ത്രില്ലറും ബോളിവുഡില്‍ ചലനമുണ്ടാക്കി. ഇപ്പോള്‍ ചിത്രം 192.57 കോടി രൂപ നേടിക്കഴിഞ്ഞു.
മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് ദൃശ്യം-2ന്‍റെ ഹിന്ദി റീമേക്ക് കളക്ഷനില്‍ 200 കോടി ക്ലബ്ബിലേക്ക് കയറാനൊരുങ്ങുന്നു. അജയ് ദേവ്ഗണ്‍ മോഹന്‍ലാലിന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്ക് വെറും 50 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചെറിയ സിനിമയാണെങ്കിലും കഥയുടെ മികവും ഉടനീളമുള്ള സസ്പെന്‍സ് ത്രില്ലറും ബോളിവുഡില്‍ ചലനമുണ്ടാക്കി. ഇപ്പോള്‍ ചിത്രം 192.57 കോടി രൂപ നേടിക്കഴിഞ്ഞു.
അന്യഭാഷകളില്‍ എടുത്ത റീമേക്ക് പതിപ്പുകളില്‍ തിയറ്ററുകളില്‍ നേരിട്ട് റിലീസ് ചെയ്തത് ദൃശ്യം 2 ഹിന്ദി പതിപ്പ് മാത്രമാണ്. കന്നടയും തമിഴും നേരിട്ട് ഒടിടികളിലാണ് റിലീസ് ചെയ്തത്. ഹിന്ദി ദൃശ്യം 2 ഇപ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2നും നല്‍കിയ അതേ വരവേല്‍പാണ് ബോളിവുഡ് പ്രേക്ഷകര്‍ ദൃശ്യം 2ന് നല്‍കിയത്.
അജയ് ദേവഗണിനെ സംബന്ധിച്ചിടത്തോളം താനാജിയ്ക്ക് ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ദൃശ്യം 2 മാറും. ബോളിവുഡിനെ ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്നും രക്ഷിയ്ക്കാന്‍ നാലോ അഞ്ചോ ദൃശ്യം വേണ്ടിവരുമെന്നാണ് സിനിമയുടെ വിജയത്തോട് പ്രതികരിച്ച് കഴിഞ്ഞ ദിവസം അജയ് ദേവ്ഗണ്‍ പറഞ്ഞത്. അതായത് മികച്ച കഥകളുണ്ടെങ്കില്‍ ആളുകള്‍ തിയറ്ററില്‍ എത്തുമെന്നാണ് അജയ് ദേവ്ഗണ്‍ പറയാന്‍ ശ്രമിച്ചത്. അറിവുള്ളവരും സ്മാര്‍ട്ടമായ പ്രേക്ഷകര്‍ക്ക് പുതുമയുള്ളതെന്തെങ്കിലും നല്‍കിയാലേ അവരെ രണ്ടരമണിക്കൂര്‍ നേരം പിടിച്ചിരുത്താന്‍ കഴിയൂ എന്നും അജയ് ദേവ്ഗണ്‍ പറയുന്നു.
അജയ് ദേവ്ഗണുംതബുവുമാണ് ഇതില്‍ മോഹന്‍ലാലിന്‍റെയും ആശ ശരത്തിന്‍റെയും പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തബുവിന്‍റെ പൊലീസ് വേഷവും ശ്രദ്ധേയമായി. മീനയ്ക്ക് പകരം ഹിന്ദി റീമേക്കില്‍ ആ റോള്‍ ചെയ്ത ശ്രിയ ശരണും ജനശ്രദ്ധ പിടിച്ചുപറ്റി.
ടി സീരീസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് മോഹന്‍ലാലിന്‍റെ ആശിര്‍വാദ് സിനിമാസും ആന്‍റണി പെരുമ്പാവൂരും. അതുകൊണ്ട് ലാഭവിഹിതത്തില്‍ ഒരു പങ്ക് ആശിര്‍വാദ് സിനിമയ്ക്കും ലഭിയ്ക്കും. 50 കോടിയായിരുന്നു മുതല്‍ മുടക്ക്. ഇപ്പോഴേ സിനിമ ലാഭത്തിലായിക്കഴിഞ്ഞു. സിനിമ 300 കോടിയെങ്കിലും നേടുമെന്ന് പ്രവചിക്കപ്പെടുന്നു.
അഭിഷേക് പത്താനാണ് സംവിധാനം. അക്ഷയ് ഖന്നയാണ് മുരളീ ഗോപി അവതരിപ്പിച്ച ഐജിയുടെ വേഷത്തില്‍. പൊലീസ് ഓഫീസറുടെ ഭര്‍ത്താവിന്‍റെ വേഷത്തില്‍ എത്തിയ രജത് കപൂറും റോള്‍ മനോഹരമാക്കി. ദേവി ശ്രീ പ്രസാദാണ് സംഗീതം.
ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു
നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'നാണം കെട്ട നിറം കാവിയോ?' ബേശരം രംഗ്' ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; 'പത്താന്' ബഹിഷ്കരണാഹ്വാനം ശക്തം
ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അഗ്നിഹോത്രി.
തിലകമണിഞ്ഞ്, ഭക്തിനിര്‍ഭരയായി മഹാശിവരാത്രിയില്‍ ശിവലിംഗത്തിനരികില്‍ സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടെന്ന് മതമൗലികവാദികള്‍
ഇന്ത്യയുടെ കോവിഡ് വാക്സിന് ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന് വാര്' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി
ഹിന്ദു വികാരത്തെ മുറിവേല്പിച്ച് പത്താനെ പണംവാരിപ്പടമാക്കാന് ദീപിക പദുക്കോണിന്റെ തന്ത്രം;. പത്മാവത് പണംവാരിയത് ഹിന്ദുവികാരം വ്രണപ്പെടുത്തി
ഗോവ മേളയില്‍ ജൂറി ചെയര്മാന് കശ്മീരി ഫയല്‍സിനെ 'അശ്ലീല ചിത്രം' എന്ന് വിളിച്ചു; സ്വിറ്റ്സര്‍ലന്റിലെ മേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കശ്മീരി ഫയല്‍സ്