×
login
മാനസിക വെല്ലുവിളി നേരിടുന്നതായി ചിത്രീകരിച്ച് വീടിനുള്ളില്‍ പൂട്ടിയിട്ടു, സ്വത്ത് കൈക്കലാനും ശ്രമം നടത്തി; നടന്‍ ആമീര്‍ ഖാനെതിരെ സഹോദരന്‍

ചില മരുന്നുകള്‍ കുടിപ്പിക്കാനും തുടങ്ങി. തന്നെ നോക്കാനായി അമിര്‍ഖാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം താന്‍ പ്രതികരിച്ചു തുടങ്ങുകയായിരുന്നു.

മുംബൈ : മാനസിക വെല്ലുവിളി നേരിടുന്നതായി സമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ച് ബോളീവുഡ് നടന്‍ ആമീര്‍ ഖാന്‍ തന്നെ വീടിനുള്ളില്‍ പൂട്ടിയിട്ടെന്ന് സഹോദരന്‍ ഫൈസല്‍ ഖാന്‍. സ്വത്ത് തട്ടിയെടുത്താന്‍ നടന്‍ ശ്രമിച്ചതായും ആരോപണം. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമീര്‍ ഖാനെതിരെ ഫൈസല്‍ ഖാന്‍ ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.  

സ്വത്തുക്കളുടെ ക്രയ വിക്രയാധികാരം സ്വന്തമാക്കാന്‍ ആമീര്‍ ഖാന്‍ ശ്രമനം നടത്തി. താന്‍ ബുദ്ധി ഭ്രമമുള്ളയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു പരത്തി. തനിക്ക് മാനസിക വെല്ലുവിളി ഇല്ലെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ട അവസ്ഥ വന്നെന്നും ഫൈസല്‍ ഖാന്‍ പറഞ്ഞു.  

'ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാന്‍ കഴിയാത്തയാളാണ് താനെന്ന് ജഡ്ജിക്കുമുമ്പില്‍ പറയണമെന്നായിരുന്നു ആമീറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാന്‍ തീരുമാനിച്ചത്. കുടുംബവുമായും അകലം പാലിച്ചു. തനിക്ക് ബുദ്ധിഭ്രമമുണ്ടെന്നും കുടുംബം പറഞ്ഞുപരത്തി. ബന്ധുക്കള്‍ തന്റെ ഫോണ്‍ കൈക്കലാക്കി വീട്ടുതടങ്കലിലാക്കി.


ചില മരുന്നുകള്‍ കുടിപ്പിക്കാനും തുടങ്ങി. തന്നെ നോക്കാനായി അമിര്‍ഖാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം താന്‍ പ്രതികരിച്ചു തുടങ്ങുകയായിരുന്നു. വീട് വിട്ടിറങ്ങി. പോലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് ആദ്യം പോയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായി. അവസാനം ഞാന്‍ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറഞ്ഞു.  

തന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമീര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായ എന്നെ നോക്കാന്‍ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. പിതാവാണ് ഈ കാലയളവില്‍ തനിക്കൊപ്പമുണ്ടായതെന്നും ഫൈസല്‍ഖാന്‍ പറഞ്ഞു. അതേസമയം ബോളീവുഡ് നടന്‍ സുശാന്ത് സിങ് രാജ്പൂത്തിന്‍റെ മരണം കൊലപാതകമാണ്. ചില സത്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.  2020 ജൂണ്‍ 14നാണ് സുശാന്തിന്‍റെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. ഈ കേസില്‍ സിബിഐ ഇപ്പോഴും അന്വേഷണം നടത്തി വരികയാണ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.