×
login
മത്താപ്പ് മുതല്‍ ഗുണ്ട് വരെ; തിയറ്ററിനുള്ളില്‍ റിലീസ് ദിനം പടക്കമെറിഞ്ഞ് സല്‍മാന്‍ ഖാന്‍ ആരാധകര്‍; കാണികള്‍ ചിതറി ഓടി (വീഡിയോ)

. സല്‍മാന്റെ ഇന്‍ട്രോ സീനിനിടെയാണ് മത്താപ്പ് അടക്കമുള്ള പടക്കങ്ങള്‍ തിയറ്ററില്‍ ആരാധകര്‍ വലിച്ചെറിഞ്ഞത്. ആരാധകര്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ എറിഞ്ഞതോടെ സിനിമാ കാണാന്‍ എത്തിയവര്‍ ചിതറി ഓടി. മലേഗാവിലെ തിയറ്ററിലാണ് സല്ലു ആരാധകരുടെ ്രകിമിനല്‍ പ്രവൃത്തി അരങ്ങേറിയത്.

ല്‍മാന്‍ ഖാന്‍ സിനിമയുടെ റിലീസ് ദിവസം തിയറ്ററില്‍ പടക്കങ്ങള്‍ കൊണ്ട് പൂരം നടത്തി ആരാധകര്‍. സല്‍മാന്റെ ഇന്‍ട്രോ സീനിനിടെയാണ് മത്താപ്പ് അടക്കമുള്ള പടക്കങ്ങള്‍ തിയറ്ററില്‍ ആരാധകര്‍ വലിച്ചെറിഞ്ഞത്. ആരാധകര്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ എറിഞ്ഞതോടെ സിനിമാ കാണാന്‍ എത്തിയവര്‍ ചിതറി ഓടി. മലേഗാവിലെ തിയറ്ററിലാണ് സല്ലു ആരാധകരുടെ ്രകിമിനല്‍ പ്രവൃത്തി അരങ്ങേറിയത്.  

Facebook Post: https://www.facebook.com/kiran.kannan.77/posts/5061244633908039

കൊവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്‌വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്റെ കഥാപാത്രം. തന്റെ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്‍മാന്‍ കഥാപാത്രത്തിന്റെ മിഷന്‍. 

ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്.  ഈ സിനിമയുടെ ആദ്യ ഷോക്കിടെയാണ് സല്‍മാന്‍ ആരാധകരുടെ കൈവിട്ട കളി നടന്നത്. ഈ ക്രിമിനല്‍ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തുവന്നിട്ടുണ്ട്.  

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.