×
login
തരംഗമായി ഹരിഹര്‍; പൃഥ്വിരാജിലെ ഗാനത്തിന് വന്‍ വരവേല്‍പ്പ്

ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും

റിലീസ് പിന്നിട്ട മണിക്കൂറുകളില്‍ തരംഗമായി അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിലെ ഗാനം. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പത്തുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇസ്ലാമിക അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ മഹാനായ ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ടെലി സീരീസുകളിലൂടെ ശ്രദ്ധേയനായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം. സജ്ജയ് ദത്തും സോനുസൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍ വിശ്വ സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡില്‍ അരങ്ങേറ്റംകുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ലോയ് മെന്‍ഡോന്‍സ, എഹ്‌സാന്‍ നൂറാനി, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും.

  comment
  • Tags:

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.