×
login
ബിക്കിനി അണിഞ്ഞ് പൂള്‍ പാര്‍ട്ടിയുമായി അമിര്‍ ഖാന്റെ മകളുടെ ജന്മദിനാഘോഷം; ഇറാ ഖാന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കാന്‍ അമീറിന്റെ ആദ്യ ഭാര്യ റീന ദത്തയും

ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ ബോയ്ഫ്രണ്ടുമായ നൂപുര്‍ ശിഖരേ സുഹൃത്തുക്കളും പൂള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

മുംബൈ: ബിക്കിനി അണിഞ്ഞ് പൂള്‍ പാര്‍ട്ടിയുമായി ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25ാം ജന്മദിന ആഘോഷം. മകളുടെ ജന്മദിനം ആഘോഷമാക്കാന്‍ ആമിര്‍ ഖാനും ആദ്യഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികെയായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. സ്വിം സ്യൂട്ടില്‍ കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

ചിത്രത്തില്‍ ഇറയ്ക്ക് ഒപ്പം ആമിറിനെയും റീന ദത്തയേയും കാണാം. ആമിറിന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവിലുള്ള മകന്‍ ആസാദ് റാവു ഖാനും ഇറയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ ബോയ്ഫ്രണ്ടുമായ നൂപുര്‍ ശിഖരേയും സുഹൃത്തുക്കളും പൂള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.