ശിവലിംഗത്തിനരികില്‍ ഭക്തിനിര്‍ഭരമനസ്സോടെ ഇരുന്ന് മഹാശിവരാത്രി ആഘോഷിക്കുന്ന ബോളിവുഡ് നടി സാറാ അലി ഖാന്‍റെ ചിത്രം വൈറലായി. സെയ്ഫ് അലിഖാന്‍റെ ആദ്യവിവാഹത്തിലെ മകളാണ് നടി സാറാ അലി ഖാന്‍.
ന്യൂദല്‍ഹി: ശിവലിംഗത്തിനരികില്‍ ഭക്തിനിര്‍ഭരമനസ്സോടെ ഇരുന്ന് മഹാശിവരാത്രി ആഘോഷിക്കുന്ന ബോളിവുഡ് നടി സാറാ അലി ഖാന്‍റെ ചിത്രം വൈറലായി. സെയ്ഫ് അലിഖാന്‍റെ ആദ്യവിവാഹത്തിലെ മകളാണ് നടി സാറാ അലി ഖാന്‍.
അമ്മ അമൃതസിങ്ങിന്‍റെ പാത പിന്തുടര്‍ന്ന് ഹൈന്ദവ രീതികള്‍ പിന്തുടരാനാണ് സാറയ്ക്കിഷ്ടം. പല ഹിന്ദുക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പലപ്പോഴും സാറാ അലിഖാന്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് തീവ്ര ഇസ്ലാമുകളെ ചൊടിപ്പിക്കാറുമുണ്ട്.
മഹാശിവരാത്രി ആശംസകള്‍ അറിയിച്ച് മറ്റൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിനും എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശ്രദ്ധ കപൂറും സാറാ അലിഖാനും മാത്രമാണ് മഹാശിവരാത്രി ആശംസിച്ച നടിമാര്‍ എന്നുള്ള വിദ്വേഷ കമന്‍റുകളും ഈ പോസ്റ്റിന് മറുപടിയായിവന്നു. 16ലക്ഷത്തിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ഒരു ദിവസം കൊണ്ട് കിട്ടിയത്.
ഇപ്പോള്‍ മഹരാശിവരാത്രി നാളില്‍ പങ്കുവച്ച പോസ്റ്റാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. . തിലകമണിഞ്ഞ് ഭക്തിനിർഭരയായിരിക്കുന്ന സാറാ അലിഖാന് ആരാധകരുടെ വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ജയ് ബോലേ നാഥ് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
ഈ പോസ്റ്റിന് വിദ്വേഷപരമായ കമന്‍റുകളും നിറയെ ഉണ്ട്. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ ചിലർ അഭിപ്രായപ്പെട്ടു. സാറാ അലി ഖാന്‍റെ ഇടം നരകത്തിലാണെന്നും ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് മറ്റ് ചിലർ കമന്‍റ് ചെയ്യുന്നു.
മഹാശിവരാത്രിയാഘോഷിക്കാനുള്ള നടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇനിമുതൽ അൺഫോളോ ചെയ്യുകയാണെന്നായിരുന്നു വേറെ ചിലരുടെ പ്രതികരണം. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാൻ പോലും സാറ അലി ഖാൻ അർഹയല്ലെന്നും ചിലര്‍ കുറിച്ചു.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'നാണം കെട്ട നിറം കാവിയോ?' ബേശരം രംഗ്' ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; 'പത്താന്' ബഹിഷ്കരണാഹ്വാനം ശക്തം
ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അഗ്നിഹോത്രി.
ഇന്ത്യയുടെ കോവിഡ് വാക്സിന് ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന് വാര്' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി
തിലകമണിഞ്ഞ്, ഭക്തിനിര്‍ഭരയായി മഹാശിവരാത്രിയില്‍ ശിവലിംഗത്തിനരികില്‍ സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടെന്ന് മതമൗലികവാദികള്‍
ഹിന്ദു വികാരത്തെ മുറിവേല്പിച്ച് പത്താനെ പണംവാരിപ്പടമാക്കാന് ദീപിക പദുക്കോണിന്റെ തന്ത്രം;. പത്മാവത് പണംവാരിയത് ഹിന്ദുവികാരം വ്രണപ്പെടുത്തി
ഗോവ മേളയില്‍ ജൂറി ചെയര്മാന് കശ്മീരി ഫയല്‍സിനെ 'അശ്ലീല ചിത്രം' എന്ന് വിളിച്ചു; സ്വിറ്റ്സര്‍ലന്റിലെ മേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കശ്മീരി ഫയല്‍സ്