×
login
എല്ലാ മാഫിയകളും പപ്പുകളും ആര്യനെ പിന്തുണച്ചു; തെറ്റിനെ മഹത്വവത്കരിക്കുന്നത് ശരിയല്ല; ആഞ്ഞടിച്ച് കങ്കണ; ബോളിവുഡ് സിനിമാലോകം രണ്ടുതട്ടില്‍; പൊട്ടിത്തെറി

ഹൃത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ നേരിട്ട് വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. ഇതോടെയാണ് കങ്കണ വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് സിനിമാ ലോകം രണ്ടുതട്ടിലായിരിക്കുകയാണ്.

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് സിനിമാ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്. എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.  എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കുന്നത് ശരിയല്ല.  നമ്മുടെ കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെയെന്നും കങ്കണ കുറിച്ചു.  

ആര്യന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഋതിക് റോഷന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കങ്കണയുടെ രൂക്ഷ ്രപതികരണം.  ഇന്‍സ്റ്റഗ്രമിലാണ് ആര്യന് പിന്തുണ പ്രഖ്യാപിച്ച് ഋതിക് കുറിപ്പെഴുതിയത്. ''എന്റെ പ്രിയപ്പെട്ട ആര്യന്‍, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാരുത്. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും എനിക്ക് നിന്നെ അറിയാം... ഇപ്പോള്‍ ആ ചെകുത്താന്റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു, നിരീക്ഷിക്കു. പ്രകാശത്തിലേക്കെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നത് ജീവിതത്തിന്റെ ഭാഗമാണ്. ആ വെളിച്ചത്തില്‍ വിശ്വസിക്കുക. അതില്‍ നിന്ന് നിന്നെ ആര്‍ക്കും തടയാനാകില്ല. ലവ് യു മാന്‍.. എന്നാണ് ഋതിക് കുറിച്ചത്.  

ഹൃത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ നേരിട്ട് വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്. ഇതോടെയാണ് കങ്കണ വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ലഹരിമരുന്ന് കേസില്‍ ബോളിവുഡ് സിനിമാ ലോകം രണ്ടുതട്ടിലായിരിക്കുകയാണ്. താരങ്ങള്‍ ആര്യന് പിന്തുണ നല്‍കി കേസ് ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതിനെ പരോക്ഷമായി വിമര്‍ശിച്ച് എന്‍സിബിയും രംഗത്തെത്തി. 


ആഡംബര കപ്പലില്‍ തെരച്ചില്‍ നടത്തി അറസ്റ്റ് ചെയ്തത് നിയമ പരിധിയില്‍ നിന്നുകൊണ്ടാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യക്തമാക്കി. ലഹരി മരുന്ന് വേട്ട വ്യാജമാണെന്ന മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് വാങ്കഡെ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഞങ്ങള്‍. ജോലിയുടെ ഭാഗമായുള്ള കര്‍ത്തവ്യം മാത്രമാണ് ചെയ്യുന്നത്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നെന്നും കേസില്‍ സാക്ഷികളായി ഒമ്പതാളുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. റെയ്ഡ് ഉള്‍പ്പടെ എല്ലാക്കാര്യങ്ങളും ചെയ്തത് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു തന്നെയാണെന്നും വാങ്കഡെ അറിയിച്ചു.  

കപ്പലില്‍ നിന്നും സെലിബ്രിറ്റികളേയും അവരുമായി അടുപ്പമുള്ള മയക്കുമരുന്ന് ബന്ധമുള്ള ആളുകളേയും മാത്രമാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി നീക്കം നടത്തിയത്. എന്നാല്‍ വന്‍ സ്രാവുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. കോര്‍ഡെലിയ മുംബൈയില്‍ നിന്ന് തിരിക്കുമ്പോള്‍ പതിനൊന്നംഗ എന്‍സിബി സംഘം യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലിനുള്ളില്‍ കടന്ന് കൂടിയിരുന്നു. മറ്റൊരു സംഘം ഗോവയില്‍ നിന്നും ടിക്കറ്റെടുത്ത് കപ്പലിലെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.  

എന്നാല്‍ ലഹരി മരുന്നു വേട്ട വ്യാജമായിരുന്നെന്നാണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപിച്ചത്. ലഹരിമരുന്നു പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്(എന്‍ഡിപിഎസ്) നിയമം എന്‍സിബി പാലിച്ചില്ലെന്നും മാലിക് ആരോപിച്ചിരുന്നു. ഞായറാഴ്ച അറസ്റ്റ നടന്നതിന് ശേഷം ബുധാഴ്ചയാണ് ലഹരിമരുന്ന് വേട്ട വ്യാജമാണെന്ന് ആരോപിച്ച് മാലിക് രംഗത്ത് എത്തിയത്.

  comment

  LATEST NEWS


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.