×
login
'200 കോടി' കളക്ഷന്‍ പിന്നിട്ട് കശ്മീര്‍ ഫയല്‍സ്; സൂര്യവംശിയേയും പിന്തള്ളി മുന്നേറ്റം

രണ്ടാം വാര കളക്ഷനില്‍ ബിഗ്ബജറ്റ് ചിത്രം സൂര്യവംശിയുടെ റെക്കോര്‍ഡ് കശ്മീര്‍ ഫയല്‍സ് തകര്‍ത്തതായി പ്രമുഖ സിനിമാ ബിസിനസ് നിരീക്ഷകന്‍ തരണ്‍ ആദര്‍ശ് കുറിച്ചു.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ പിന്തള്ളി വിവേക് അഗ്നിഹോത്രി ചിത്രം കശ്മീര്‍ ഫയല്‍സ്. സിനിമ റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ ചിത്രം കളക്ഷന്‍ 200 കോടി പിന്നിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വരെയുള്ള കളക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് ചിത്രം 206.10 കോടി നേടി.  

രണ്ടാം വാര കളക്ഷനില്‍ ബിഗ്ബജറ്റ് ചിത്രം സൂര്യവംശിയുടെ റെക്കോര്‍ഡ് കശ്മീര്‍ ഫയല്‍സ് തകര്‍ത്തതായി പ്രമുഖ സിനിമാ ബിസിനസ് നിരീക്ഷകന്‍ തരണ്‍ ആദര്‍ശ് കുറിച്ചു. കൊവിഡാനന്തര ബോളിവുഡ് കളക്ഷനിലും കശ്മീര്‍ ഫയല്‍സ് റെക്കോര്‍ഡുകള്‍ തിരുത്തുകയാണെന്നും തരണ്‍ അഭിപ്രായപ്പെട്ടു.  


ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.

സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്‌നിഹോത്രിയുടെ കാലില്‍ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും, വിവേക് അഗ്‌നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ചിത്രത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

 

    comment

    LATEST NEWS


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.