ബോളിവുഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗലിനെ പിന്നിലാക്കി കെജിഎഫ് ചാപ്റ്റര്‍ 2. രാജമൗലിയുടെ ‘ബാഹുബലി 2 ദി കണ്ക്ലൂഷന്’ മാത്രമാണ് കെജിഎഫിന് മുന്നിലായി ഉള്ളത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം 400 കോടിയോടടുത്ത് നേടിക്കഴിഞ്ഞു.
510.99 കോടിയാണ് ബാഹുബലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. മൊഴിമാറ്റിയെത്തിയ ദക്ഷിണേന്ത്യന്‍ സിനിമകളാണ് റെക്കോര്‍ഡില്‍ മുന്നിലെന്നതാണ് കൗതുകം.
എന്നാല്‍ വേള്‍ഡ് വൈഡ് കലക്ഷനില്‍ കെജിഎഫിന് ദംഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദംഗലിന്റെ ആഗോള കലക്ഷന്‍. 1810 കോടിയുമായി ബാഹുബലി 2 രണ്ടാസ്ഥാനത്തും പ്രദര്‍ശനം തുടരുന്ന കെജിഎഫ് 2 നാലാം സ്ഥാനത്തുമാണ്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: