login
ട്രെയ്ലറിന് പിന്നാലെ ലക്ഷ്മി ബോംബിന്റെ ആദ്യ ഗാനവും വൈറല്‍; തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി അക്ഷയ്കുമാറും കിയാര അദ്വാനിയും

ദീപാവലി ചിത്രമായി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഒടിടി റിലീസിനോടൊപ്പം തന്നെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് വിജയിപ്പിച്ച തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റിമേയ്ക്ക് ലക്ഷ്മി ബോംബിന്റെ അദ്യ ഗാനം റിലീസ് ചെയ്തു. അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക.  

ദീപാവലി ചിത്രമായി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഒടിടി റിലീസിനോടൊപ്പം തന്നെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, യുഎഇ എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനിയും ചുവടുവെയ്ക്കുന്ന 'ബുര്‍ജ് ഖലീഫ' എന്ന പാട്ടാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകര്‍ഷിച്ചു കഴിഞ്ഞു. വിവിധ വിദേശ രാജ്യങ്ങളില്‍ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത.

അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്. തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയ നിരവധി പ്രമുഖരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

നര്‍മ്മവും ഭയവും പ്രതികാരവും കോര്‍ത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലാവുകയും ചെയ്തിരുന്നു.

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.