×
login
മാധവന് അഭിമാനമാണ് ഈ മകന്‍: വേദാന്ത് നീന്തല്‍ കുളങ്ങളിലെ 'പറക്കും മത്സ്യം'; ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഏഴു മെഡലുകളുമായി ചരിത്രനേട്ടം

മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്. 800, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും 4100, 4200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേകളിലും വേദാന്ത് വെള്ളി മെഡല്‍ നേടി.100, 200, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും സ്വന്തമാക്കി. സെപ്റ്റംബറില്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാംപ്യന്‍ഷിപ്പില്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും വേദാന്ത് അംഗമായിരുന്നു.

ന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ആര്‍ മാധവന്റെ മകന് ചരിത്രനേട്ടം. അഭിനയവഴിയില്‍ നിന്നും മാറി സ്‌പോര്‍ട്‌സിലാണ് മകന്‍ വേദാന്ത് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പതിനാറ് വയസ്മാത്രം പ്രായമുള്ള വേദാന്ത് നിരവധി പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. ദേശീയ ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിലും മെഡലുകള്‍ വാരിക്കൂട്ടിയാണ് വേദാന്ത് വീണ്ടും ശ്രദ്ധകേന്ദ്രമാകുന്നത്. 

 മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്. 800, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും 4100, 4200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേകളിലും വേദാന്ത് വെള്ളി മെഡല്‍ നേടി.100, 200, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും സ്വന്തമാക്കി. സെപ്റ്റംബറില്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാംപ്യന്‍ഷിപ്പില്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിലും വേദാന്ത് അംഗമായിരുന്നു.  

 

ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ വേദാന്ത് നീന്തി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും വേദാന്ത് നേടിയിരുന്നു. അറുപത്തിനാലാമത് എസ്ജിഎഫ്‌ഐ നാഷനല്‍ സ്‌കൂള്‍ ഗെയിംസിലും വേദാന്ത് മാധവന്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.  തായ്ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് മാധവന്റെ മകന്‍ വേദാന്തായിരുന്നു. താരത്തിന്റെ മകന്റെ നേട്ടത്തിനെ അഭിനന്ദിച്ച് നിരവധി ആള്‍ക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.  

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.