×
login
നടി മാളവിക മോഹന് ഷൂട്ടിങ്ങിനിടെ അപകടം; 'യുദ്ര' യുടെ ചിത്രീകരണം നിര്‍ത്തി

മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്ന് ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളവികയ്ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി  നായകനാകുന്ന 'യുദ്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തിനിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന്‍ ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്ന് ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളവികയ്ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

പട്ടം പോലെ' എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്‍. രജിനി കാന്തിന്റെ 'പേട്ട' എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അഅരങ്ങേറ്റം കുറിച്ച മാളവിക മോഹനന്‍ അതിനുശേഷം വിജയ്‌ക്കൊപ്പം 'മാസ്റ്റര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ധനുഷിന്റെ ജോഡിയായി 'മാറന്‍' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

    comment

    LATEST NEWS


    നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


    സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.