×
login
നടന്‍ സല്‍മാന്‍ഖാന് പാമ്പ് കടിയേറ്റു; ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട താരം ഫാം ഹൗസില്‍ വിശ്രമത്തില്‍

ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കേയാണ് സല്‍മാന് പാമ്പ് കടിയേല്‍ക്കുന്നത്.

മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കേയാണ് സല്‍മാന് പാമ്പ് കടിയേല്‍ക്കുന്നത്.  

ശനിയാഴ്ച്ച രാത്രിയോടെയാണ് പാമ്പുകടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വിട്ട അദ്ദേഹം നിലിവില്‍ പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം. ആരോഗ്യസ്ഥിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിശ്രമത്തില്‍ കഴിയുക മാത്രമാണെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.  


മുന്‍ വര്‍ഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാം ഹൗസിലാണ് താരം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഈ വര്‍ഷവും ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു.  

ടൈഗര്‍ 3 ആണ് സല്‍മാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനല്‍ ട്രൂത്ത് എന്നിവയാണ് സല്‍മാന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

 

  comment

  LATEST NEWS


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി


  നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍


  മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം


  'പൊറോട്ടയ്ക്ക് അമിത വില'; ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.