തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു
മുംബൈ : ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിലാണ് സിബിഐ പ്രത്യേക കോടതി സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയത്. നടി ജിയ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജിയാ ഖാന്റേത് ആത്മഹത്യയാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും ജിയാഖാന്റേത് ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തല്‍.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'നാണം കെട്ട നിറം കാവിയോ?' ബേശരം രംഗ്' ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; 'പത്താന്' ബഹിഷ്കരണാഹ്വാനം ശക്തം
ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അഗ്നിഹോത്രി.
'ദ കേരള സ്റ്റോറി' ഒരു മതത്തിനും എതിരല്ല, ഇത് തിവ്രവാദത്തിനെതിരെ; എതിര്‍ക്കുന്നവരുടെ മനസ്സ് സിനിമ കണ്ടാല്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു
തിലകമണിഞ്ഞ്, ഭക്തിനിര്‍ഭരയായി മഹാശിവരാത്രിയില്‍ ശിവലിംഗത്തിനരികില്‍ സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടെന്ന് മതമൗലികവാദികള്‍
ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യാക്കേസ്: നടന്‍ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി വരുന്നത് പത്ത് വര്‍ഷത്തിന് ശേഷം
ഇന്ത്യയുടെ കോവിഡ് വാക്സിന് ദൗത്യത്തെ തകര്‍ക്കാന്‍ നോക്കിയ പ്രതിപക്ഷത്തെ തുറന്നുകാട്ടുന്ന 'വാക്സിന് വാര്' എന്ന സിനിമയുമായി വിവേക് അഗ്നിഹോത്രി