×
login
'ദ കേരള സ്റ്റോറി' ഒരു മതത്തിനും എതിരല്ല, ഇത് തിവ്രവാദത്തിനെതിരെ; എതിര്‍ക്കുന്നവരുടെ മനസ്സ് സിനിമ കണ്ടാല്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു

പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഇത് തീവ്രവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.

മുംബൈ : ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണെന്ന് നായിക അദാ ശര്‍മ്മ. കേരള സ്റ്റോറി എന്ന ചിത്രത്തിന് ജനങ്ങള്‍ക്കുള്ളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് അദാ ശര്‍മ്മ ട്വിറ്ററിലൂടെ പ്രതികരിച്ചു.  

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതിനു പിന്നാലെയാണ് നടി അദാ ശര്‍മ്മ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ഇത്രയും വലിയ പിന്തുണ കിട്ടിയിട്ടില്ല. സന്ദേശം അയച്ച എല്ലാവര്‍ക്കും നന്ദി. റിയിലിസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ സന്തോഷമുണ്ട്. സിനിമയ്‌ക്കെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമ കണ്ടാല്‍ ഇവരുടെ മനസ് മാറിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.  

സിനിമയ്‌ക്കെതിരെ കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമ ഒരു മതത്തേയും എതിര്‍ക്കുന്നില്ല. കേരളത്തില്‍ നിന്നും സിനിമയെ അനുകൂലിച്ച് ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതില്‍ സന്തോഷം എന്നാണ് പലരും പറയുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കിയും മാറ്റുന്നു. ഇത് തീവ്രവാദത്തിനെയാണ് സിനിമയില്‍ എതിര്‍ക്കുന്നത്.  


തന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. പാലക്കാട് സ്വദേശികളാണ്. അച്ഛന്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താന്‍ മുത്തശ്ശിയുമായി മലയാളത്തില്‍ സംസാരിക്കുമായിരുന്നുവെന്നും അവര്‍ അറിയിച്ചു.  

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.